ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?
ഒഴിഞ്ഞ മാനത്ത് ............
കാറ്റിന്റെ കൈകള്‍ കുടഞ്ഞിട്ടത്
സര്‍വ്വനാശത്തിന്റെ പരാഗരേണുകളോ?
മിണ്ടാത്തെ പോയ സന്ധ്യയും
ക്ഷണിക്കാതെ വന്ന രാത്രിയും
എന്നോട് പറഞ്ഞതത്രയും
അതെക്കുറിച്ചായിരുന്നു
ഇവിടെ നിലാവിന് മൌനം
ആ വെന്പട്ടുനൂല്‍ കസവിന്റെ
ലാളനം കൊതിച്ച ..... ..
ചിന്തകളില്‍ ചിതല് പുറ്റുകള്‍
രാ മഴയില്‍ കുളിച്ചും ...
പകല്‍ കിനാവുകളില്‍
പ്രണയ സങ്കല്‍പ്പങ്ങളുടെ
പുളക ചാര്‍ത്ത് അണിഞ്ഞും
ഞാന്‍ കാത്തിരിക്കുന്നത്
ഈ രാത്രിയില്‍ നിന്നെ
മംഗല്യ താലി ചാര്‍ത്തി
മാറോടു ചേര്‍ക്കാനായി മാത്രം
നീ വന്നില്ലയെങ്കിലും ...?
എന്റെ കണ്ണുനീരിന്റെ ചുടില്‍
നിന്റെ സീമന്തരേഖയിലെ
കുങ്കുമം ഉരുകിയോലിച്ചപോള്‍...
ഉടഞ്ഞ കണ്ണാടി ചീളുകളില്‍
ഞാന്‍ കണ്ട മുഖം ...നിന്റെ
അല്ലെ എന്നു തിരഞു കൊണ്ട്
ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?
വിരുന്നു പോയ സുര്യന് പകരം
വന്നവരെത്ര പേര് ...........
ഈ ഇരുളിന്റെ പുറംതോടിനു
കാവല്‍ നില്ക്കുന്ന വിഡ്ഢികള്‍
അനില്‍ കുരിയാത്തി
1 comment:
koLLaam...nannayitunde
Post a Comment