Pages

Thursday, November 4, 2010

'പ്രണയത്തിന്റെ നിറം'



============

ഒരിക്കലെന്നോടവള്‍
പറഞ്ഞു ...
പ്രണയത്തിന്റെ നിറം
കറുപ്പാണത്രേ .....

ഞാനല്ഭുതം കൂറി
അവള്‍ തുടര്‍ന്നു...

സപ്തവര്‍ണങ്ങളെയും
ഹൃദയത്തിലോളിപ്പിക്കുന്ന
കറുപ്പാണ്
എന്റെ പ്രണയ വര്‍ണം

അതുകേട്ടു
വര്‍ണാഭമായ
നമ്മുടെ പ്രണയത്തില്‍
ലയിച്ചു
ഞാനഹ്ലാദം കൊണ്ട്
തുള്ളിച്ചാടി

വളരെ ...
വൈകിയാണറിഞ്ഞത്‌
അതിലൊരു നിറം
മാത്രമായിരുന്നു
ഞാനെന്നു,...


.......അനില്‍ കുര്യാത്തി

"ഓണകാഴ്ച"



___"ഓണകാഴ്ച"____


അറിഞ്ഞില്ലേ ചിങ്ങം വന്നത്രേ ...
പുറകെ ഓണവും ....

അടുപ്പ് തെളിക്കാന്‍
ഗ്യാസുപോലും ഇല്ലെന്നു 'ഭാര്യ'...

ഓണപരീക്ഷക്ക് മുന്‍പ്
ഫീസൊടുക്കണമെന്നു 'മകള്‍'...

രണ്ടു ലാര്‍ജടിച്ചു
ഓണത്തെ വരവേല്‍ക്കാന്‍
കീശതപ്പുന്ന 'മകന്‍'

വെള്ളി കെട്ടിയ കൂന്തല്‍ തഴുകി
തങ്ക കശവ് വേഷ്ട്ടിക്കു
ഓര്‍ഡര്‍ ചെയ്തു പാവം'അമ്മ'

ചുമരിലിരുന്നൊരു
മാലയിട്ട ചിത്രം ചിരിക്കുന്നു
"മകനെ മറക്കല്ലെടാ എന്നെ"
യെന്നു പുലമ്പുന്നു

പൊന്ന്‌ മാവേലീ പൊറുക്കണം
അടുത്ത ഓണത്തിനു കാണാം ...
ഒരു നേര്‍ച്ചയുണ്ട്
ഞാനൊന്ന് കാശിക്കു പോയി വരാം


അനില്‍ കുര്യാത്തി
==============

"ന്യായ വിധി"



========


വിഷം തീണ്ടി നീലിച്ച
മേഘപാളികള്‍ക്കിടയില്‍
"മരണം"
പ്രതീക്ഷയോടെ
കാത്തിരിക്കുന്നത്

വര്‍ണ്ണ പലകയില്‍
കവടി നിരത്തി
ശീതോഷ്ണമാപിനികളുടെ
ഋതു പകര്‍ച്ചകള്‍
കണ്ടു
മിഴികനക്കുമ്പോള്‍
ശവകൂനകള്‍ക്ക് മേലൊരു
തിരു:സഭ പണിയാനാണ്

നിസ്ക്കരിച്ച്‌
ദീപാരാധന നല്‍കി
നാളെയൊരു പുലരിയുടെ
ഇളവേയിലേറ്റ്

മിന്നാതെ പൊലിഞ്ഞു
പുകയാതെ കരിഞ്ഞു
കറപറ്റിയ
ഭ്രാന്തന്‍കനവുകളില്‍
അത്തറു പൂശുവാനാണ്,..

കരുതിയിരിക്കുക',..

വടക്ക് നിന്നൊരു
കാറ്റ് തെക്കോട്ട്‌
വരുന്നത്രേ,..

വിളവു തിന്നുന്ന
വേലിപ്പത്തലുകള്‍
വെട്ടി നിരത്തി
അതിരുകളെ ആകാശ
കോണിലേക്കെറിയുക, ...

വേഗം വെറി പിടിച്ച
നായ്ക്കളെ
അഴിച്ചുവിടുക,....

ഇനി
പേയിളകുക..

"ചങ്ങലകള്‍ക്കാണ്"