Pages

Friday, January 29, 2010

ജയ "മഹാത്മജി"

സമയമിള്ളൂരല്‍പ്പം പോലുമീ
സാഹസവൃത്തിക്കായ്‌
സഹനമിന്നെന്നെ കൈവിട്ടു
പോയെന്നറിയുന്നു ഞാന്‍

ക്ഷണികമെന്‍ മനതാരിലുറയുന്നതോ
പഥികനവന്‍ അര്‍ദ്ധനഗ്നന്‍
ആശയ ദാരിദ്രമെന്‍ ലോകത്തെ
"അഹിംസയാല്‍"ഉയര്‍ത്തിയോന്‍

അടിമയാമെന്‍ രാജ്യത്തെ പണ്ടൊരു
പുലരിയില്‍ സ്വപ്ന സ്വാതന്ത്രമേകിയോന്‍
അടിമയാക്കുവാന്‍ ഞങ്ങളെ പിന്നെയും
അറവ് രാഷ്ട്രീയ കൈകളില്‍ നല്കിയോന്‍

അടിമയല്ലയെന്നറിയുകെന്‍ ഭാരതം
അടിമ ഞങ്ങള്‍ ജനങ്ങളാണെന്നതും
അടിമയാക്കിയോര്‍ അധിനിവേശത്തിന്‍
അടിമയായ്‌ തീര്‍ന്ന നിന്‍റെ പിന്‍ഗാമികള്‍

ഇനിയുമേറെ പറയുന്നതില്ല ഞാ-
നറിവു നിന്നില്‍ പിടയ്ക്കുന്ന നോവുകള്‍
ജയ "മഹാത്മജി" പകരുവെന്നില്‍ നീ
സഹനശക്തിയെന്‍ മനസ്സുനര്ത്തുവാന്‍







Friday, January 15, 2010

ഒരു നായ കുരക്കുന്നു,...

സ്മ്രിതിയുടെ തിരശില നീക്കി
ഒരു നായ കുരക്കുന്നു
സത്യത്തെ അടക്കം ചെയ്ത
മണ്‍പേടക്കത്തില്‍ നിന്നും
ഒരു ചെകുത്താന്‍
ഉയര്‍ത്തെഴുനെല്‍ക്കുന്നു

നിശയുടെ നഗ്നമായ മാറിടങ്ങളില്‍
ചുരത്താനോരുങ്ങിനിന്ന..
മുലകാമ്പുകളില്‍
ദംഷ്ട്രകള്‍ ആഴ്ത്തി
വലിച്ചുകുടിച്ച ചോരത്തുള്ളികളില്‍
പകരാതെ പോയ
നോവുകളുടെ ഉപ്പുരസം
ചവര്‍പ്പായി മാറുമ്പോള്‍
നീ കടവാവലുകളുടെ
കണ്ണില്‍ ഒളിപ്പിച്ച
ഇരുണ്ട കൌശലമാകുന്നു


ഇരുള്‍ മുറികളില്‍
ബൂട്സ്സിന്റെ...
ഹൃദയം പിളര്‍ക്കുന്ന
തലോടലുകളില്‍

ലാത്തികള്‍ ബീജം
വര്‍ഷിച്ച ജനനെന്ദ്രിയങ്ങളില്‍

പച്ചീര്‍ക്കിലുകള്‍ ആഴ്ന്നിറങ്ങുമ്പോള്‍
നിര്‍വൃതിയുടെ ചുടുചോര ചീറ്റിയ
ലിങ്കാഗ്രങ്ങളില്‍

അധികാരം വരിയുടച്ചവന്റെ
ആക്രാന്തം
കുത്തിപിളര്‍ന്ന
ഗര്‍ഭപാത്ര മുഖങ്ങളില്‍

വിശപ്പിന്റെ തീജ്വാല
ഹൃദയംകരിക്കുമ്പോഴും
അടച്ചിട്ട മണ്‍പുരക്കുള്ളില്‍
നീ സുരക്ഷിതനല്ലെന്നോര്‍ത്തു
ഉറക്കമിളിച്ചിരുന്ന
ചെറുമിയുടെ ആത്മാവിന്റെ
ഇരുണ്ട നൊമ്പരങ്ങള്‍ ചൊലുത്തിയ
നൈരാശ്യത്തിന്റെ
കണ്ണുന്നീര്‍ തുള്ളികളില്‍

മദജലത്തിന്‍ മധുരം
നുകര്‍ന്ന അക്ഷര നായകാ ,....

നിന്‍റെ കവിളിണകളില്‍
പയ്യന്നൂര്‍ പകരാന്‍ മടിച്ച
ചുരിട്ടിയ മുഷ്ടിയുടെ
തലോടല്‍,...

നല്‍കുന്നു ഞാനിവിടെ,,, .....

Wednesday, January 13, 2010

സക്കറിയ പറഞ്ഞത് ശരിയാണോ ?

നോക്കു സക്കറിയ എന്ന കലാകാരന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരന്‍
ആരുടെയോ എച്ചില്‍ തിന്നിട്ടു ശര്‍ദ്ദിച്ച ഈ മഹത് വചനം കേള്‍ക്കു,...
ആദരണീയരായ മണ്മറഞ്ഞ സഖാക്കളേ ഇങ്ങനെ അവഹെളിച്ചാല്‍ കമ്മുണിസ്റ്റുകാര്‍ പൊറുക്കില്ല അത് സക്കറിയ അല്ല അതിലും വലിയ തൂലിക എന്തുന്ന ആളായാലും ,..ഇവിടെ അവര്‍ സഹിഷ്ണതയോടെ പെരുമാറി എന്നാണ് അറിയുന്നത്


സക്കറിയ പറയുന്നു…

“വാസ്‌തവത്തില്‍ ഈ ഇടതുപക്ഷ പ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍ ആ ഒളിവിന്റെ ഒരു സുഖത്തില്‍, അതിന്റെ മറവില്‍, ഇത്രമാത്രം ലൈംഗികതയോടു കൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്നു സംശയിക്കണം. ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇടതുപക്ഷ പ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായിട്ടുള്ള സങ്കുചിതത്വത്തിലേക്ക്‌ മടങ്ങി വന്നിരിക്കുന്നത്‌……”

സക്കറിയ പറഞ്ഞത് ശരിയാണോ ?

ഡി വൈ എഫ് ഐ കാര്‍ ചെയ്തതാണോ ശരി ?

ആ ശരി നമുക്ക് തിരയാം ....ചര്‍ച്ച തുടങ്ങാം

അതിനു മുന്‍പ് ഈ ലിങ്ക് നോക്കുകാ



ഈ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഈ ലിങ്കിലൂടെ കാണുക എന്നിട്ട് നിങ്ങളുടെ അഭിപ്രായം പറയുക

courtasy: http://www.keralawatch.com/election2009/?p=25573