ഇരുള്‍
മരുപച്ചകള്‍ക്കിടയില്‍
ഒരുപുല്‍ക്കൊടിതുമ്പില്
ഈറന്‍ തുടിപ്പിന്
നീര്ര്‍പോളകളില്
ഞാന്‍ കണ്ട
എന്നെ തിരിച്ചറിഞ്ഞ
എന്‍റെ ചിന്തകളായിരുന്നു നീ
സങ്കല്പ്പങള്‍ക്ക് നിറഭേതം വന്ന സന്ധ്യയില്
ഹരിതഭമാര്‍ന്ന വര്‍ണക്കിടക്കയില്
മൂടുപടം നീക്കി
ശോണിമയൂറുന്ന കവിള്‍ക്കുട്മ്ങളില്‍ ചുംബിച്ചു
ഞാന്‍ എന്‍റെ യൌവനത്തിലേക്ക്
മടങ്ങി പോയ ആ നിമിഷങ്ങള്‍...
എന്‍റെ ഊര്‍ജസ്രോതസ്സുകള്‍ ചുരത്തിയ
പ്രവാഹതീവ്രതയില്
വിസ്മയ ഹൃതയനായി
ഞാന്‍ ഇരുള്‍ പരപ്പിലെക്കിറങ്ങി
................അനില്‍ കുരിയാത്തി
No comments:
Post a Comment