നിന്റെ മൌനം വന്യമാകുമ്പോള്‍ ?
സുഖ ശീതളമായ പകല്‍ -
കാഴ്ചകളില്‍ കുടുങ്ങി ,....
കുറുകി കൂര്‍ത്ത നിന്റെ -
മിഴികളില്‍ മൌനം
പ്രണയ പൂര്‍വ്വം ഞാ -
പ്രണയ പൂര്‍വ്വം ഞാ -
നടുത്തു വരുമ്പോള്‍,
നിന്റെ നിശ്വാസങ്ങളില്‍ മൌനം ....
പിടയ്ക്കുന്ന കണ് പീലികളിലും
വിയര്‍പ്പിന്റെ മണിമുത്തുക-
ളടര്‍ന്നു വീഴുന്ന,...
നിന്റെ നസികാഗ്രാത്തിലും
തുടുത്ത ചുണ്ടുകളിലും
വിടരുന്നത് മൌനം .....!
എന്റെ ദാഹങ്ങള്‍ ക്ക് മേല്‍ ,..
യഗാശ്വ മായ് നീ
കുതിച്ചു പായുമ്പോള്‍ !
നിന്റെ കുളമ്പടി
നാദങ്ങളില്‍ മൌനം ....!
കരിനാഗ മായെന്നില്‍ പടര്‍ന്ന്-
കയറി
ഫണം വിടര്‍ത്തി ചീറ്റുന്ന ,..
നിന്റെ നാവിന് തുമ്പിലും മൌനം ,...
ആത്മ ഹര്‍ഷങ്ങള്‍
നിര്വൃത്തി യായ്
പെയ്തൊയിയുന്ന....
മൂര്‍ച്ചയില്‍ നീ .....
അസ്പഷ്ടമായോതുന്ന....ആ
അമൃത വചനങ്ങളില്‍ മൌനം
അങ്ങനെ .....!
നിന്റെ മൌനം വന്യമാകുമ്പോള്‍ ?
ഞാനറിയുന്നു ..!
വേദപാഠ ങ്ങള് കേട്ടു പഠിച്ച
ഈ അധ:കൃത ന്റെ
ശ്രവനെന്ത്രിയങ്ങളില്‍
ഈയം ഉരുക്കി ഒഴിച്ചടച്ച
കാലത്തിന്റെ പ്രതികാരം ....!!!
അനില്‍ കുരിയാത്തി
1 comment:
nannayirikunnu...
Post a Comment