
___"ഓണകാഴ്ച"____
അറിഞ്ഞില്ലേ ചിങ്ങം വന്നത്രേ ...
പുറകെ ഓണവും ....
അടുപ്പ് തെളിക്കാന്‍
ഗ്യാസുപോലും ഇല്ലെന്നു 'ഭാര്യ'...
ഓണപരീക്ഷക്ക് മുന്‍പ്
ഫീസൊടുക്കണമെന്നു 'മകള്‍'...
രണ്ടു ലാര്‍ജടിച്ചു
ഓണത്തെ വരവേല്‍ക്കാന്‍
കീശതപ്പുന്ന 'മകന്‍'
വെള്ളി കെട്ടിയ കൂന്തല്‍ തഴുകി
തങ്ക കശവ് വേഷ്ട്ടിക്കു
ഓര്‍ഡര്‍ ചെയ്തു പാവം'അമ്മ'
ചുമരിലിരുന്നൊരു
മാലയിട്ട ചിത്രം ചിരിക്കുന്നു
"മകനെ മറക്കല്ലെടാ എന്നെ"
യെന്നു പുലമ്പുന്നു
പൊന്ന് മാവേലീ പൊറുക്കണം
അടുത്ത ഓണത്തിനു കാണാം ...
ഒരു നേര്‍ച്ചയുണ്ട്
ഞാനൊന്ന് കാശിക്കു പോയി വരാം
അനില്‍ കുര്യാത്തി
==============
No comments:
Post a Comment