പൈതൃകം തേടി അലയുമ്പോള്‍..........!!!
പോകുക മയിലാടും കുന്നുകള്‍ക്കു മേലെ
മലയിറങ്ങി വരുമ്പോള്‍ കാട്ടുപെണ്ണിന്റെ
കാണാ കയങ്ങളില്‍ .....നിന്നൊരു മുത്തെടുത്തു
കാവിലെ പരദൈവങ്ങള്‍ നിനക്ക് കാണിക്ക നല്‍കും
നിന്‍റെ വല്സല്യങ്ങളുണ്ടുറങ്ങിയ
കാവല്‍കാരറിയാതെ...
കാറ്റ് നിന്‍റെ കാതില്
പൂര പാട്ടുകള്‍ പാടിത്തരും
പുലരി നിന്‍റെ ചുണ്ടില്
കന്യകയുടെ മുലച്ചുരത്തി
പാലൊഴുക്കും.....തായ് പാശം ചുറ്റി തവിക്കുന്നപൊക്കിള്‍ കൊടി തുമ്പില്‍
കെട്ടിയഊഞാലയില്
നിനക്ക് താരാട്ടു പാടാന്
ആസ്ഥാന ഗായകരെ ആയിരം അണിനിരത്തി
കാവ്യ സന്ധ്യകള്‍ തീര്ക്കുംതിരിച്ചു വരുമ്പോള്‍ നിന്‍റെ നാവിന്‍ തുമ്പില്
വാക്കുകള്‍ വാള്‍ മുനകളായി തിളങ്ങും।
"കാട്ടില്‍ ഞാന്‍ കണ്ടതെല്ലാം പുത്ത നീല കുറിഞ്ഞികള്‍ മാത്രം"
പുക്കാത്ത മച്ചിന്‍....പുറങ്ങളില്‍ നീ വിതറിയ
ആ വിള ഭൂമികള്‍ഒരു തുള്ളി ദാഹനീരിനു കേഴുന്നു
അപ്പോഴും ....
അവര്‍ക്കഭിമാനിക്കാം
ഉദരത്തില്‍ ജീവന്‍ വച്ച് തുടങ്ങിയ ആ..............
സവര്‍ണ സംസ്കൃതിയെ ഓര്‍ത്തു ....
അനില്‍ കുരിയാത്തി
No comments:
Post a Comment