
============
ഒരിക്കലെന്നോടവള്‍
പറഞ്ഞു ...
പ്രണയത്തിന്റെ നിറം
കറുപ്പാണത്രേ .....
ഞാനല്ഭുതം കൂറി
അവള് തുടര്‍ന്നു...
സപ്തവര്‍ണങ്ങളെയും
ഹൃദയത്തിലോളിപ്പിക്കുന്ന
കറുപ്പാണ്
എന്റെ പ്രണയ വര്‍ണം
അതുകേട്ടു
വര്‍ണാഭമായ
നമ്മുടെ പ്രണയത്തില്‍
ലയിച്ചു
ഞാനഹ്ലാദം കൊണ്ട്
തുള്ളിച്ചാടി
വളരെ ...
വൈകിയാണറിഞ്ഞത്
അതിലൊരു നിറം
മാത്രമായിരുന്നു
ഞാനെന്നു,...
.......അനില്‍ കുര്യാത്തി
2 comments:
kollaam... nalla aashayam
aashamsakal......
Post a Comment