Saturday, June 6, 2009
നീ മറന്നു സഖി ... ! നീ മറഞ്ഞു ....!
ഇടറുന്നു ഹൃദയ താളങ്ങള്‍....
മുന്നിലലറുന്നു...രുദിര.. മോഹത്തിന്
ആട്ടിന്‍ തോലാണിഞെത്തുന്നചെന്നായ്ക്കള്‍ ..........
ആവണി പാടത്തെ ചൊറിയന്‍ തവളകള്‍,..
ആ കരിമ്പനമേല്‍ വസിക്കുന്ന യക്ഷികള്‍ ....
കാമം തിളയ്ക്കുന്ന കണ്ണുമായ് ഇന്നലെ
കുട്ടിനു വന്നവള്‍ ,കൂടെ കിടന്നവള്‍ ....
പാല്‍മണം മാറാത്ത ചോരകിടവിനെ
പാതി വഴിയില്‍ ഇന്ന്... ഉപേഷിച്ച് പോയവള്
കടലല്ല നീ ....ഒരു കാളിന്ദിയാണ്,
നിന്‍ കരളില്‍ വസിക്കുന്നതേതു സര്‍പ്പം
ശിലയായ് പിടയവേ ...
ഈ രാമ പാദങ്ങള്‍...
തേടി കൊടും തപം ചെയ്തോരഹല്യ നീ ...
പ്രണയം തുളുമ്പും ഹൃദയവുമായെന്ടെ
വൃണിത മോഹങ്ങള്‍ക്ക് താരാട്ടു പാടിയോള്‍ ....
പഥികനെന്‍ നാവുനനക്കാനെനിക്കന്നു
മിഴി നീരിനുറവ നീ തീര്‍ത്തതുംപിന്നെയെന്‍ ....
പിന്നിട്ട വഴികളില്‍ ഊന്നു വടിയായതും...
കണ്ണ്നീര്‍ പുക്കളില്‍ സ്വപ്‌നങ്ങള്‍ നെയ്തതും...
.നീ മറന്നു സഖി ... ! നീ മറഞ്ഞു ....!
പാല്‍മണം മാറാത്ത ചോര കിടാവ് ഞാന്
പാതി വഴിയില്‍ എന്നെ നീ കൈ വെടിഞ്ഞു .
അനില്‍ കുരിയാത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment