വാഴ്ത്തപ്പെടുന്നവര്‍...
ചില്ല് പതിപ്പിച്ച ജാലകങ്ങള്‍ക്കുള്ളിലിരുന്നു
ഇപ്പോള്‍
എന്നെ നോക്കി ചിരിക്കുന്നത്
എന്‍റെ പ്രിയമെഴും ശേഷക്കാര്‍
അവര്‍ക്കറിയാം നിഴല്‍ വീണൊരീ
വഴികളില്‍
അലിഞ്ഞുചേര്‍ന്ന ചോര പൂക്കള്‍ക്ക് ...
ഒരുനുറു വീര ചരിതങ്ങള്‍
പറയാന്‍ ഉണ്ടാകുമെന്ന്
ശീതീകരിച്ച മണി മാളികകളിലുറങ്ങുംപോള്‍
എന്‍റെ അസ്ഥിക്കുടുകളില്‍ പതയുന്ന
രക്തം പൊതിഞ്ഞ കഫ തുള്ളികള്‍
അവര്‍ക്ക് പഥ്യം
ചുറ്റും മുറുമുറുപ്പുകളുയരുന്നു
ഈ കട്ടിലിനു ഞാന്‍ അനിയോജ്യനല്ലാത്രേ ..?
എനിക്കായ് പുറത്തവര്‍ ഒരുക്കുന്ന ചിതയില്‍
ഞാന്‍ സ്വയം എരിഞ്ഞടങ്ങാം
പക്ഷെ ഒന്നറിയുക.
എന്‍റെ ചുരിട്ടി പിടിച്ച മുഷ്ട്ടികള്‍ക്കുള്ളിലെ
നക്ഷത്ര ജ്വാലക്ക്
എന്‍റെ കൈകളുയര്‍ത്തി പിടിക്കുമീ
അരിവാളിന്‍റെ
വായ്‌ത്തലക്ക്,....
ഉറവ വറ്റിയ ഈ മണ്ണിന്‍റെയും
അതില്‍ ഉഴുതു മറിക്കുന്ന മനുഷ്യരുടെയും
പിന്തുണ ഉണ്ട്,................
...............................
എന്നിട്ടും......!
നിങ്ങള്‍.......?
വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്ത്തപ്പെടുന്നുവോ?
അനില്‍ കുരിയാത്തി