Pages

Tuesday, August 4, 2009


പോയ്‌ പറയുമോ ...?

എന്‍റെ പ്രതീക്ഷകള്‍ക്ക് മുകളില്‍
കുളിര്‍ മഴയായി
പെയ്തൊഴിഞ്ഞുപോയ
മഴമേഘങ്ങളോട്പോയ് പറയുമോ ?

എന്‍റെ ഹൃദയവാടിയില്‍..
വിടര്‍ന്നപൂക്കളെല്ലാം
രക്ത പുഷ്പങ്ങള്‍ ആയിരുന്നെന്നും .....!
മന്ദഹാസ ത്താലവരെന്നെയൊരു...
മനുഷ്യ പുത്രനാക്കിയെന്നും,

എന്‍റെ സ്വപ്നങ്ങളുടെ ...
വര്‍ണകുടുകള്‍ അപഹരിച്ചു
തിരിച്ചുപോയ ....
സുനാമി...തിരമാലകളോട് പോയ്‌ പറയുമോ ...?

അവശേഷിപ്പിച്ചുപോയ -
ദുരിത പര്‍വ്വങ്ങളോട് പടവെട്ടിതോറ്റഞാന്‍
ആകാശനീലിമകള്‍ക്ക് മേലൊരു
ചന്ദ്രയാനം നടത്തിയെന്ന് ...!

എന്‍റെ സ്വാതന്ത്ര്യ മോഹങ്ങളെ
സഹനത്തിന്‍റെ ഉപ്പുനീറ്റി ഉണര്‍ത്തി
വെടിയേറ്റുപിളര്‍ന്ന ഹൃദയവുമായി
കാലത്തിന്‍റെ തിരശിലക്കുള്ളില്‍
മറഞ്ഞ .....
അര്‍ദ്ധനഗ്നനായ ആ ഫക്കീറിനോട്
പോയ്പറയുമോ ?

ഇവിടെ ഞങ്ങള്‍
ദൃശ്യ വിസ്മയങ്ങളുടെ
നേര്‍ കാഴ്ചകളൊരുക്കുന്ന
വിഡ്ഢിപെട്ടിയുടെ
മുന്പിലിരുന്നു

ടാജിലും ...
തെരുവോരങ്ങളിലും ..
ചിതറി വീഴുന്ന ....
ചുടു..ചോര പൂക്കള്‍നോക്കി ..
പിടഞ്ഞു ........
വീഴുന്ന
മനുഷ്യകോലങ്ങളുടെ
കണക്കെടുക്കുകയാണെന്ന്...

.................................അനില്‍ കുരിയാത്തി

ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ...
പര്‍വത ശിഖരങ്ങള്‍ക്ക് മേല്‍
തപസ്സിരിക്കുന്നത്
കൂട്ടം വിട്ടകന്ന കുലം കുത്തികള്‍..

ജപ മാലയില്‍ വിരലോടിച്ചു
അവരെന്നോട് പറയുന്നതെല്ലാം
നീ പറയാന്‍ മടിച്ച സത്യങ്ങള്‍ അല്ലെ.

നിന്‍റെ കാലുകളെ പൂട്ടിയ
ചങ്ങല കിലുക്കം കേട്ടുണര്‍ന്ന
സിരകളില്‍ നീ ...

രക്ത സക്ഷിത്വത്തിന്റെ
നോവായ്‌ പടര്‍ന്നു

എന്നിട്ടും...?

പുലരിയുടെ കയ്യില്‍ നിന്നും
വിലപേശി വാങ്ങിയത്
നിന്‍റെ പിഴച്ച നാവിനു
കൂച്ച് വിലങ്ങല്ലേ ?

എത്ര നാളായി ഞാന്‍ ഇങ്ങനെ
മുന്‍പില്‍ നില്‍ക്കുന്നു

എന്നെ കണ്ടില്ലല്ലോ
അറിഞ്ഞില്ലല്ലോ?
മിഴിനീര്‍ തുടച്ചുമില്ല

എന്നെ മറന്നു ,...
അവന്റെ പുറകെ പോയി

അവനോ ?
എപ്പോഴും നിന്‍റെ ഏറെ മുന്നിലും

നിങ്ങള്‍ രണ്ടു മുട്ടനാടുകളായി
പോര്‍ വിളിക്കുമ്പോള്‍ ...
രക്ത പാനത്തിനായി ...
ചെന്നായ്ക്കള്‍ ചുറ്റും കൂടുമ്പോള്‍

എനിക്കീ കൊടി താഴ്ത്തി...
തിരിച്ചു പോകാന്‍ കഴിയില്ല
ഇതു,....
എന്‍റെ ചങ്കിലെ ചോരയാല്‍
ചുവപ്പിച്ചതാണ് ഞാന്‍ ...