Pages

Friday, July 24, 2009



നിന്നിലൊരു... കുളിര്‍ മഴയായ്‌....


എന്‍റെ പ്രതീക്ഷകളെ
അര്‍ക്കരശ്മികള്‍ ഉമ്മവച്ച് ഉണര്‍ത്തുമ്പോള്‍ ?

അകലെ .....
അമ്പലത്തില്‍ ..നിന്നുയര്‍ന്ന
മണിയൊച്ച കേട്ടെന്‍റെ ...
കര്‍ണപുടങ്ങളില്‍ നിന്നും
സ്വപ്ന സാക്ഷത്കാരത്തിന്‍റെ
അമൃതാനന്ദധാര...
ഹൃദയത്തിലോഴുകി പടരുമ്പോള്‍ ?

ഞാന്‍ നിന്നെ പുണര്‍ന്നണച്ച്..
മാറോടുചേര്‍ത്തത്..

നിന്‍റെ ചൂടുള്ള നിശ്വാസത്തിന്‍റെ
താളക്രമങ്ങളിലലിഞ്ഞു,..

പൌരുഷത്തിന്റെ പുറം തോടിനുള്ളില്‍
ഞാന്‍ നിനക്കായ്‌ കാത്തു വച്ചിരുന്ന
പ്രണയ തീര്‍ത്ഥം ...
നിന്നിലെക്കൊഴുക്കി, ....

നിന്‍റെ പകുതിയടഞ്ഞ ..
മിഴി കോണ്കളിലുരുണ്ട് കൂടുന്ന...
നിര്‍വൃതിയുടെ ആനന്ദ ബാഷ്പ
തുള്ളികളെ ചുംബിച്ചുടച്ചു,...

നിന്നിലൊരു...
കുളിര്‍ മഴയായ്‌........
പെയ്തൊഴിയാന്‍ മാത്രമായിരുന്നു,....

ഞാനൊരു വിഡ്ഢി ....


ഞാനൊരു വിഡ്ഢി ....

ഞാനൊരു വിഡ്ഢി ....
എന്നിട്ടും ,...
എന്നെ കഴുവേറ്റാന്‍
നീ ഒരുക്കിയ
കഴുമരത്തിന്‍റെ
ദൌര്‍ബല്യം
അറിഞ്ഞവന്‍ ഞാന്‍ .

ഇന്നലെ എന്‍റെ
സ്വപ്നങ്ങളില്‍ ഒരു ...
പൂവായി വിടര്‍ന്നു
ഇന്നൊരു കായായ്‌
പൊഴിഞ്ഞ
നിന്‍റെ നൊമ്പരങ്ങള്‍
ആരറിഞ്ഞു
നീ ഒരു പെണ്ണാണ്‌
വെറും പെണ്ണ് ....

പ്രണയ പത്രങ്ങളില്‍
മാലാഖയായി
ജീവിത ചിത്രങ്ങളില്‍
പുരുഷന്‍റെ
കരവലയങ്ങളില്‍
പ്രണയ വിവശയായ്
ചേര്‍ന്നലിയുന്ന
ഒരു കണ്ണീര്‍ കിനാവ്

എന്നിട്ടും നിന്‍റെ
ചിന്തകളില്‍
ഒരു പുതിയ വിമോചന
സൂക്തം വിടര്‍ന്നതും
അതിന്‍റെ ചൂടില്‍ നീ ഒരു
കൊടുംകാറ്റായ് പാറിയതും
പിന്നെ കിതച്ചു തളര്‍ന്നു
വെറുതെ കരഞ്ഞതും
ഞാന്‍ കണ്ടു,...

അറിയുക നീ
ഇന്ന് ,...
ഞാനൊരു മഴവില്ലാണ്
നാളെ ,...
ഉദയ സൂര്യനും
നീയോ ..?
വെറുമൊരു മഴ നിലാവ്
എങ്കിലും ...
ഞാന്‍ നിന്നെ
എന്‍റെ പകുതിയായ് പകുക്കുന്നു
എന്തെന്നാല്‍ ഞാനൊരു വിഡ്ഢി

നീയോ ?
പിന്നെയും കുരക്കുന്നു
അശാന്തിയുടെ ആറടി മണ്ണില്‍
ഞാനുറങ്ങും വരെ
തുടരുന്ന നാടകം

ഞാനൊരു വിഡ്ഢി
എന്നിട്ടും ..നിന്നെ
മാറോട് ചേര്‍ക്കുന്നു ..............