Pages

Friday, January 15, 2010

ഒരു നായ കുരക്കുന്നു,...

സ്മ്രിതിയുടെ തിരശില നീക്കി
ഒരു നായ കുരക്കുന്നു
സത്യത്തെ അടക്കം ചെയ്ത
മണ്‍പേടക്കത്തില്‍ നിന്നും
ഒരു ചെകുത്താന്‍
ഉയര്‍ത്തെഴുനെല്‍ക്കുന്നു

നിശയുടെ നഗ്നമായ മാറിടങ്ങളില്‍
ചുരത്താനോരുങ്ങിനിന്ന..
മുലകാമ്പുകളില്‍
ദംഷ്ട്രകള്‍ ആഴ്ത്തി
വലിച്ചുകുടിച്ച ചോരത്തുള്ളികളില്‍
പകരാതെ പോയ
നോവുകളുടെ ഉപ്പുരസം
ചവര്‍പ്പായി മാറുമ്പോള്‍
നീ കടവാവലുകളുടെ
കണ്ണില്‍ ഒളിപ്പിച്ച
ഇരുണ്ട കൌശലമാകുന്നു


ഇരുള്‍ മുറികളില്‍
ബൂട്സ്സിന്റെ...
ഹൃദയം പിളര്‍ക്കുന്ന
തലോടലുകളില്‍

ലാത്തികള്‍ ബീജം
വര്‍ഷിച്ച ജനനെന്ദ്രിയങ്ങളില്‍

പച്ചീര്‍ക്കിലുകള്‍ ആഴ്ന്നിറങ്ങുമ്പോള്‍
നിര്‍വൃതിയുടെ ചുടുചോര ചീറ്റിയ
ലിങ്കാഗ്രങ്ങളില്‍

അധികാരം വരിയുടച്ചവന്റെ
ആക്രാന്തം
കുത്തിപിളര്‍ന്ന
ഗര്‍ഭപാത്ര മുഖങ്ങളില്‍

വിശപ്പിന്റെ തീജ്വാല
ഹൃദയംകരിക്കുമ്പോഴും
അടച്ചിട്ട മണ്‍പുരക്കുള്ളില്‍
നീ സുരക്ഷിതനല്ലെന്നോര്‍ത്തു
ഉറക്കമിളിച്ചിരുന്ന
ചെറുമിയുടെ ആത്മാവിന്റെ
ഇരുണ്ട നൊമ്പരങ്ങള്‍ ചൊലുത്തിയ
നൈരാശ്യത്തിന്റെ
കണ്ണുന്നീര്‍ തുള്ളികളില്‍

മദജലത്തിന്‍ മധുരം
നുകര്‍ന്ന അക്ഷര നായകാ ,....

നിന്‍റെ കവിളിണകളില്‍
പയ്യന്നൂര്‍ പകരാന്‍ മടിച്ച
ചുരിട്ടിയ മുഷ്ടിയുടെ
തലോടല്‍,...

നല്‍കുന്നു ഞാനിവിടെ,,, .....

2 comments:

Dr. Indhumenon said...

please write ur poems in
http://entemalayalam1.blogspot.com/
please check ur e-mail

Unknown said...

അധികാരം വരിയുടച്ചവന്റെ
ആക്രാന്തം
കുത്തിപിളര്‍ന്ന
ഗര്‍ഭപാത്ര മുഖങ്ങളില്‍