Monday, June 8, 2009
പുതിയോരുഷസ്സിന്‍റെ കാഹളം....!!!
കാറ്റിന്‍റെ കൈകളില്‍ കവിതയുണ്ടായിരുന്നു
കവിതയില്‍ കാറ്റിന്‍റെ നൊമ്പരം ഉണ്ടായിരുന്നു
നോവിന്‍റെ ഉറവയില്‍ നേരിന്‍റെ -
മധുരമുണ്ടായിരുന്നു ......
മധുരം .........
കയ്പ്പായി അനുഭവപെട്ടു തുടങ്ങിയപ്പോള്‍
ഞാന്‍ നേരിനെ വെറുത്തു ...
അരിമണികള്‍ തേടിയ ബാല്യം .....
കാറ്റു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല ,
വിശപ്പിന്റെ വിളികേട്ടു കവിത മറന്ന കാലം
മനുഷ്യന്‍ ....
നുകങ്ങളകുന്ന കാഴ്ചകള്‍
കണ്ണുകളില്‍ കനലെരിയുന്ന കൌമാരം
സ്വപ്നങ്ങളില്‍ വര്‍ണ വിഭ്രമം
ചിന്തകളെ ഉധീപിപ്പിക്കുന്ന പ്രബോധനങ്ങള്‍ ....
ജീവിതം തലച്ചുമടുകലാകുന്നു
മുഷ്ട്ടികളില്‍ കരുത്തര്‍ജിക്കുന്ന വിപ്ലവബോധം
അടഞ്ഞ കാതുകള്‍ തുറക്കാന്‍
ഉടച്ച് ഏറിഞത് എത്ര വിഗ്രഹങ്ങള്‍
ആയുധങ്ങളില്‍ ഈറന്‍ തുടിപ്പ്
കളിയടങ്ങാത്ത കനവുകളുമായ്
ഉറഞ്ഞു തുള്ളിയ ദിന രാത്രങ്ങള്‍
ഒഴുകി പടര്‍ന്ന ചോര പൂവുകള്‍
ആ സിന്ദൂരം ചിന്തകളില്‍ അഗ്നിവര്ഷിക്കുംപോള്‍
പുതിയൊരുഷസ്സിന്റെ കാഹളംഉണരുന്നുണ്ടായിരുന്നു ....!!!
അനില്‍ കുരിയാത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment