Pages

Monday, June 8, 2009


വഴി മുടക്കപ്പെട്ടവന്‍......



എന്‍റെ നീര്‍ തടങ്ങളുടെ മാര്‍ പിളര്‍ന്നു ....
എന്‍റെ മക്കള്‍ മരണ
ക്കഴങ്ങളൊരുക്കി
വിഷജടിലമായ പാപ ഭാരങ്ങളുടെ ...
മാലിന്യമാത്രയും
എന്‍റെ വിശുദ്ധിയിലേക്ക്
ഒഴുക്കി വിട്ടു
എന്‍റെ സംസ്കൃതിയുടെ
തീര പീoങ്ങളില്‍ ....
അവര്‍... പരിഷ്ക്രിതിയുടെ
രമ്യഹര്‍മ്യങ്ങള്‍ ഒരുക്കി
മൃതിയുടെകാണാകഴങ്ങളില്‍ മുങ്ങി .........
പിടന്ജോടുങ്ങിയ.......
മനുഷ്യത്മാക്കളുടെ രോധനവും പേറി
വഴി മുടക്കപെട്ടവനായി
ഇവിടെ നില്‍ക്കുകയാണ് ഞാന്‍ ...................


അനില്‍ കുരിയാത്തി

No comments: