ജയ "മഹാത്മജി"
സമയമിള്ളൂരല്‍പ്പം പോലുമീ
സാഹസവൃത്തിക്കായ്
സഹനമിന്നെന്നെ കൈവിട്ടു
പോയെന്നറിയുന്നു ഞാന്‍
ക്ഷണികമെന്‍ മനതാരിലുറയുന്നതോ
പഥികനവന്‍ അര്‍ദ്ധനഗ്നന്‍
ആശയ ദാരിദ്രമെന്‍ ലോകത്തെ
"അഹിംസയാല്‍"ഉയര്‍ത്തിയോന്‍
അടിമയാമെന്‍ രാജ്യത്തെ പണ്ടൊരു
പുലരിയില്‍ സ്വപ്ന സ്വാതന്ത്രമേകിയോന്‍
അടിമയാക്കുവാന്‍ ഞങ്ങളെ പിന്നെയും
അറവ് രാഷ്ട്രീയ കൈകളില്‍ നല്കിയോന്‍
അടിമയല്ലയെന്നറിയുകെന്‍ ഭാരതം
അടിമ ഞങ്ങള്‍ ജനങ്ങളാണെന്നതും
അടിമയാക്കിയോര്‍ അധിനിവേശത്തിന്‍
അടിമയായ് തീര്‍ന്ന നിന്‍റെ പിന്‍ഗാമികള്‍
ഇനിയുമേറെ പറയുന്നതില്ല ഞാ-
നറിവു നിന്നില്‍ പിടയ്ക്കുന്ന നോവുകള്‍
ജയ "മഹാത്മജി" പകരുവെന്നില്‍ നീ
സഹനശക്തിയെന്‍ മനസ്സുനര്ത്തുവാന്‍
No comments:
Post a Comment