Pages

Saturday, August 8, 2009


കവിയല്ല ...ഞാന്‍....!

കവയത്രിക്ക് പറയാനുള്ളത്
അവളുടെ
താലി ചരടില്‍ പറ്റിയ
അഴുക്കിനെ കുറിച്ചാണ്

കവി പറയുന്നതോ ...
ഇന്നലത്തെ
സുരത ക്രിയയുടെ
അനുഭൂതികളെ
കുറിച്ചും

സത്യത്തെ
ചാണകം മോഴുകിയ
തറയില്‍
തൂശനിലയില്‍ വച്ചു
നോക്കിയിട്ടും
വടക്ക് നോക്കി യന്ത്രം പോലെ
വടക്കോട്ട്‌ മാത്രം
നോക്കിയിരിക്കുന്നു

കവയത്രിയുടെ കണ്ണുനീര്‍
പൊള്ളിച്ച
ഹൃദയങ്ങളില്‍
ചുടു നെടുവീര്‍പ്പുകളുയരുമ്പോള്‍

കവിയുടെ വര്‍ണനകള്‍
കേട്ടുദ്ധരിച്ച പൌരുഷങ്ങള്‍
സ്വയം ഉരുകിയൊലിക്കുകയായിരുന്നു

എന്‍റെ ഉറവ വറ്റിയ
ഹൃദയത്തില്‍
എത്ര തിരഞ്ഞിട്ടും
ഒരു തുള്ളിപോലുമില്ല തീര്‍ത്ഥം ...

ഞാന്‍ തിരിച്ചറിയുന്നു
എന്നെ ..
പ്രതിഭ പുല്‍കിയ നിന്നെ,..

എനിക്കറിയാം
ഞാനൊരിക്കലും
ഒരു കവിയല്ല ...

ആ താലിച്ചരടില്‍ പറ്റിയ
അഴുക്കാണ് ഞാന്‍

..................അനില്‍ കുരിയാത്തി