Pages

Thursday, December 10, 2009

വെറും പക്ഷവും,.. ഒടുങ്ങാത്ത പാതകങ്ങളും മാത്രം ....

അധ്യായം __________1

പരിവര്‍ത്തനത്തിന്‍റെ പാതയിലെവിടെയോവച്ചു
ജിവന്‍റെ ആധാരമായ സൃഷ്ടി രഹസ്യം തിരഞ്ഞപ്പോള്‍
എന്‍റെ തലച്ചോറില്‍ നിന്നും അടര്‍ന്നു മാറിയ
ഒരു തന്മാത്രയിലീ പ്രപഞ്ചം നടുങ്ങുന്നു

നിന്റെ ഓമനപേര്‍"ജിഹാദ് "എന്നത്രേ
ചീഞ്ഞളിഞ്ഞ ശവശരീരങ്ങള്‍ ദുര്‍ഗന്ധം വിതറുന്ന
നഗരവീഥിയോരങ്ങളില്‍ ഇപ്പോഴും ഇരകളെ കാത്തു
പൊട്ടിച്ചിതറി ഒടുങ്ങാന്‍ ഒരു ജിഹാദി ഉണര്‍ന്നിരിക്കുന്നു

അധ്യായം________2


പാതിരിമാരും വലിയമ്പ്രാക്കളും ചേര്‍ന്ന്
ക്രിസ്തുവിനെ വീണ്ടും ക്രൂശിച്ചു
മഠങ്ങളില്‍ തിരുമണവാട്ടികളുടെ ഉദരം നിറക്കുന്ന
പൌരോഹിതത്വത്തിന്റെ ശുശ്രൂഷകളില്‍
പുതിയ രക്ഷകന്‍ പിറന്നേയ്ക്കാം....

അവന്‍റെ വരവും കാത്തു,..അഭയമാര്‍ക്ക് അഭയം
നല്‍കാത്ത അല്‍താരയിലെ
സ്വരണ കുരിശില്‍ നിന്നിറങ്ങി
യേശു ദേവന്‍ തെമ്മാടികുഴിയിലുറങ്ങുന്നു

അവര്‍ക്കറിയാം കര്‍ത്താവിന്‍റെ
ദേഹം ഇനിയും ഉയര്‍ത്തെഴുനേല്‍ക്കില്ലാന്നു


അധ്യായം _________3


വനവാസം കഴിഞ്ഞും മടങ്ങിവരാത്ത രാമനായി
അശ്വമേധത്തിനിറങ്ങിയോര്‍.....
ചുടുചോര മോന്തി ഉറകളിലുറങ്ങുന്ന
ഉടവാള്‍ മുനകളില്‍ നിന്നുയരുന്ന
ആത്മരോദനത്തിന്റെ സംഗീതം ശ്രവിച്ചു
ഉന്മത്തരായി വഴിതെറ്റിയലയുമ്പോള്‍....

ഹേ,.. രാമാ...എനിക്കറിയണം ,

ഘോരവനത്തിലെവിടെയോ നീയുപേക്ഷിച്ച
വൈദേഹിയുടെ നിറവയര്‍ -
പിളര്‍ന്ന തൃശൂലമാരുടെതാണ് ?

_________________

ഉപസംഹാരം
___________________


മാതെതരത്വത്തിന്‍റെ ആട്ടിന്‍
തോലണിഞ്ഞ വൈതാളികന്മാരെ
ഇനി പറയരുത് എന്നോട് ,..

ഞാനൊരു പക്ഷപാതിയാണെന്ന്,,,
ഇതില്‍ പക്ഷപാതങ്ങളില്ല ....

വെറും പക്ഷവും
ഒടുങ്ങാത്ത പാതകങ്ങളും മാത്രം .....

5 comments:

ഗീത said...

ഏകോദരസഹോദരങ്ങള്‍..

സരസ്സ് said...

good one

Unknown said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

അബ്ദുല്‍ സലാം said...

പ്രപഞ്ചം എത്ര കുലുക്കം കണ്ടതാ
ആദ്യം കവിത കുലുക്കാന്‍ നോക്ക്

അനില്‍ കുരിയാത്തി said...

അബ്ദ്ദുല്‍ സലാമേ നന്ദി നീയൊരു അബ്ദ്ദുല്‍ കലാം തന്നെ
കുലുക്കല്‍ വീരാ ഇനി ഞാനും കുലുകാം
ടോംസ് ഗീത നന്ദി വായനക്കും അഭിപ്രായത്തിനും