Pages

Thursday, December 10, 2009

വെറും പക്ഷവും,.. ഒടുങ്ങാത്ത പാതകങ്ങളും മാത്രം ....

അധ്യായം __________1

പരിവര്‍ത്തനത്തിന്‍റെ പാതയിലെവിടെയോവച്ചു
ജിവന്‍റെ ആധാരമായ സൃഷ്ടി രഹസ്യം തിരഞ്ഞപ്പോള്‍
എന്‍റെ തലച്ചോറില്‍ നിന്നും അടര്‍ന്നു മാറിയ
ഒരു തന്മാത്രയിലീ പ്രപഞ്ചം നടുങ്ങുന്നു

നിന്റെ ഓമനപേര്‍"ജിഹാദ് "എന്നത്രേ
ചീഞ്ഞളിഞ്ഞ ശവശരീരങ്ങള്‍ ദുര്‍ഗന്ധം വിതറുന്ന
നഗരവീഥിയോരങ്ങളില്‍ ഇപ്പോഴും ഇരകളെ കാത്തു
പൊട്ടിച്ചിതറി ഒടുങ്ങാന്‍ ഒരു ജിഹാദി ഉണര്‍ന്നിരിക്കുന്നു

അധ്യായം________2


പാതിരിമാരും വലിയമ്പ്രാക്കളും ചേര്‍ന്ന്
ക്രിസ്തുവിനെ വീണ്ടും ക്രൂശിച്ചു
മഠങ്ങളില്‍ തിരുമണവാട്ടികളുടെ ഉദരം നിറക്കുന്ന
പൌരോഹിതത്വത്തിന്റെ ശുശ്രൂഷകളില്‍
പുതിയ രക്ഷകന്‍ പിറന്നേയ്ക്കാം....

അവന്‍റെ വരവും കാത്തു,..അഭയമാര്‍ക്ക് അഭയം
നല്‍കാത്ത അല്‍താരയിലെ
സ്വരണ കുരിശില്‍ നിന്നിറങ്ങി
യേശു ദേവന്‍ തെമ്മാടികുഴിയിലുറങ്ങുന്നു

അവര്‍ക്കറിയാം കര്‍ത്താവിന്‍റെ
ദേഹം ഇനിയും ഉയര്‍ത്തെഴുനേല്‍ക്കില്ലാന്നു


അധ്യായം _________3


വനവാസം കഴിഞ്ഞും മടങ്ങിവരാത്ത രാമനായി
അശ്വമേധത്തിനിറങ്ങിയോര്‍.....
ചുടുചോര മോന്തി ഉറകളിലുറങ്ങുന്ന
ഉടവാള്‍ മുനകളില്‍ നിന്നുയരുന്ന
ആത്മരോദനത്തിന്റെ സംഗീതം ശ്രവിച്ചു
ഉന്മത്തരായി വഴിതെറ്റിയലയുമ്പോള്‍....

ഹേ,.. രാമാ...എനിക്കറിയണം ,

ഘോരവനത്തിലെവിടെയോ നീയുപേക്ഷിച്ച
വൈദേഹിയുടെ നിറവയര്‍ -
പിളര്‍ന്ന തൃശൂലമാരുടെതാണ് ?

_________________

ഉപസംഹാരം
___________________


മാതെതരത്വത്തിന്‍റെ ആട്ടിന്‍
തോലണിഞ്ഞ വൈതാളികന്മാരെ
ഇനി പറയരുത് എന്നോട് ,..

ഞാനൊരു പക്ഷപാതിയാണെന്ന്,,,
ഇതില്‍ പക്ഷപാതങ്ങളില്ല ....

വെറും പക്ഷവും
ഒടുങ്ങാത്ത പാതകങ്ങളും മാത്രം .....

Monday, October 26, 2009

''നിങ്ങളുടെ സൂര്യനെ അപഹരിച്ചു '

ചിലന്തി വലയില്‍ കുടുങ്ങിയ
നിശാ ശലഭത്തിനെ പോലെ...
പിടയുന്ന എന്‍റെ കൃഷ്ണമണികള്‍
ഔപചാരികതയുടെ
പൂക്കള്‍ വിതറി
വിടപറഞ്ഞകന്നു പോകുന്ന
അവസാന നിഴല്‍ തുമ്പില്‍ കുടുങ്ങി
സ്മ്രിതിയുടെ പിന്നാം പുറങ്ങളില്‍
പഴയ കാഴ്ചകള്‍ തിരയുന്നു ........

നിങ്ങള്‍ കുഴികുത്തി മൂടിയ
നിലാവിന്റെ ഇത്തിരി വെട്ടത്തെ ഓര്‍ത്തു
ഒരുജന്മം മുഴുവനീ തമസിലൊരു
കരിന്തിരിയായ് എരിയാതെരിയാം
പകരമൊരു പൌര്‍ണമിയെ
എനിക്കായ്‌ പകരുവാന്‍
ഋതുഭേതങ്ങളുടെ
പ്രണയാര്‍ദ്ര നയനങ്ങള്‍ക്കാവുമോ?

ചിതല്‍ തിന്ന സ്വപ്നങ്ങളെ
മറവിയുടെ കറുത്ത പുല്‍മേട്ടില്‍
തുറന്നു വിട്ടു
ഗണിച്ചു തീരാത്ത കടപ്പടുകളുടെ മുന്‍പില്‍
ചിരിപൂക്കള്‍ വിടര്‍ത്തി
ഇനിയുമേറെ ദൂരം താണ്ടാനുണ്ട്

ദിശ മറന്ന കണ്ണുകളോട്
ഭാരമേന്തി തളര്‍ന്ന പാദങ്ങളോട്
ചുവന്ന പുലരിയെ തിരയുന്ന ചിന്തകളോട്
ഞാനിനി എന്ത് പറയാന്‍ ...
പറയട്ടെ ....ഞാന്‍
'അവരുടെ സൂര്യനെ നിങ്ങള്‍ അപഹരിചെന്നു'

Friday, October 23, 2009

പിഴച്ചവന്‍.........

നിന്‍റെ ചുണ്ടുകളില്‍ നിന്നും
ചോര്‍ന്നു വീണൊരു ചുംബനം
സ്വന്തമാക്കി
നീല വിഹായസ്സിന്റെ
അനന്തതയില്‍
പറന്നുയര്‍ന്ന
നിശാശലഭമായി എന്‍റെ മനസ്സ്......

ഭ്രാന്തമായ രതിവൈകൃതങ്ങളുടെ
ഉച്ചസ്ഥായിയില്‍
നിന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടു
ഞാന്‍ ശര്‍ദ്ദിച്ച
ദിവ്യ രേതസ്സില്‍ നിന്നും
ഉയിര്‍കൊണ്ടത്
രാത്രിയുടെ
നിശബ്ദ്ദതയെ ഭഞ്ജിച്ച
നിഴലിന്‍റെ നിശ്വാസങ്ങളയിരുന്നില്ല,...

ഭോഗാലാസ്യത്തിന്‍റെ സുഷുപ്തിയില്‍
നീ മയങ്ങുമ്പോള്‍
രാവിന്റെ കരിമ്പടത്തിനുള്ളില്‍
കരുതിവച്ച
നിന്‍റെ സ്വപ്നത്തിന്റെ ചായകൂട്ടുകള്‍
കവര്‍ന്നെടുത്തു
ഇനി ഞാന്‍ പകലിനോട് സന്ധി ചെയ്യും,..

പുലരിതുടുപ്പില്‍...
ഉണ്മെഷത്തിന്റെ
ഊര്‍ജ രേണുക്കള്‍ പകരുന്ന
അനുഭൂതിയുടെ
ലാസ്യ ഭാവങ്ങളിലലിഞ്ഞു
മാദക മോഹങ്ങളുടെ
അടങ്ങാകനലുമായി
അടുത്ത രാത്രി ഞാന്‍ മടങ്ങി വരാം
മറ്റൊരിരയെ കിട്ടിയില്ലെങ്കില്‍ മാത്രം ,...

...........................അനില്‍ കുരിയാത്തി

Saturday, August 8, 2009


കവിയല്ല ...ഞാന്‍....!

കവയത്രിക്ക് പറയാനുള്ളത്
അവളുടെ
താലി ചരടില്‍ പറ്റിയ
അഴുക്കിനെ കുറിച്ചാണ്

കവി പറയുന്നതോ ...
ഇന്നലത്തെ
സുരത ക്രിയയുടെ
അനുഭൂതികളെ
കുറിച്ചും

സത്യത്തെ
ചാണകം മോഴുകിയ
തറയില്‍
തൂശനിലയില്‍ വച്ചു
നോക്കിയിട്ടും
വടക്ക് നോക്കി യന്ത്രം പോലെ
വടക്കോട്ട്‌ മാത്രം
നോക്കിയിരിക്കുന്നു

കവയത്രിയുടെ കണ്ണുനീര്‍
പൊള്ളിച്ച
ഹൃദയങ്ങളില്‍
ചുടു നെടുവീര്‍പ്പുകളുയരുമ്പോള്‍

കവിയുടെ വര്‍ണനകള്‍
കേട്ടുദ്ധരിച്ച പൌരുഷങ്ങള്‍
സ്വയം ഉരുകിയൊലിക്കുകയായിരുന്നു

എന്‍റെ ഉറവ വറ്റിയ
ഹൃദയത്തില്‍
എത്ര തിരഞ്ഞിട്ടും
ഒരു തുള്ളിപോലുമില്ല തീര്‍ത്ഥം ...

ഞാന്‍ തിരിച്ചറിയുന്നു
എന്നെ ..
പ്രതിഭ പുല്‍കിയ നിന്നെ,..

എനിക്കറിയാം
ഞാനൊരിക്കലും
ഒരു കവിയല്ല ...

ആ താലിച്ചരടില്‍ പറ്റിയ
അഴുക്കാണ് ഞാന്‍

..................അനില്‍ കുരിയാത്തി

Tuesday, August 4, 2009


പോയ്‌ പറയുമോ ...?

എന്‍റെ പ്രതീക്ഷകള്‍ക്ക് മുകളില്‍
കുളിര്‍ മഴയായി
പെയ്തൊഴിഞ്ഞുപോയ
മഴമേഘങ്ങളോട്പോയ് പറയുമോ ?

എന്‍റെ ഹൃദയവാടിയില്‍..
വിടര്‍ന്നപൂക്കളെല്ലാം
രക്ത പുഷ്പങ്ങള്‍ ആയിരുന്നെന്നും .....!
മന്ദഹാസ ത്താലവരെന്നെയൊരു...
മനുഷ്യ പുത്രനാക്കിയെന്നും,

എന്‍റെ സ്വപ്നങ്ങളുടെ ...
വര്‍ണകുടുകള്‍ അപഹരിച്ചു
തിരിച്ചുപോയ ....
സുനാമി...തിരമാലകളോട് പോയ്‌ പറയുമോ ...?

അവശേഷിപ്പിച്ചുപോയ -
ദുരിത പര്‍വ്വങ്ങളോട് പടവെട്ടിതോറ്റഞാന്‍
ആകാശനീലിമകള്‍ക്ക് മേലൊരു
ചന്ദ്രയാനം നടത്തിയെന്ന് ...!

എന്‍റെ സ്വാതന്ത്ര്യ മോഹങ്ങളെ
സഹനത്തിന്‍റെ ഉപ്പുനീറ്റി ഉണര്‍ത്തി
വെടിയേറ്റുപിളര്‍ന്ന ഹൃദയവുമായി
കാലത്തിന്‍റെ തിരശിലക്കുള്ളില്‍
മറഞ്ഞ .....
അര്‍ദ്ധനഗ്നനായ ആ ഫക്കീറിനോട്
പോയ്പറയുമോ ?

ഇവിടെ ഞങ്ങള്‍
ദൃശ്യ വിസ്മയങ്ങളുടെ
നേര്‍ കാഴ്ചകളൊരുക്കുന്ന
വിഡ്ഢിപെട്ടിയുടെ
മുന്പിലിരുന്നു

ടാജിലും ...
തെരുവോരങ്ങളിലും ..
ചിതറി വീഴുന്ന ....
ചുടു..ചോര പൂക്കള്‍നോക്കി ..
പിടഞ്ഞു ........
വീഴുന്ന
മനുഷ്യകോലങ്ങളുടെ
കണക്കെടുക്കുകയാണെന്ന്...

.................................അനില്‍ കുരിയാത്തി

ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ...
പര്‍വത ശിഖരങ്ങള്‍ക്ക് മേല്‍
തപസ്സിരിക്കുന്നത്
കൂട്ടം വിട്ടകന്ന കുലം കുത്തികള്‍..

ജപ മാലയില്‍ വിരലോടിച്ചു
അവരെന്നോട് പറയുന്നതെല്ലാം
നീ പറയാന്‍ മടിച്ച സത്യങ്ങള്‍ അല്ലെ.

നിന്‍റെ കാലുകളെ പൂട്ടിയ
ചങ്ങല കിലുക്കം കേട്ടുണര്‍ന്ന
സിരകളില്‍ നീ ...

രക്ത സക്ഷിത്വത്തിന്റെ
നോവായ്‌ പടര്‍ന്നു

എന്നിട്ടും...?

പുലരിയുടെ കയ്യില്‍ നിന്നും
വിലപേശി വാങ്ങിയത്
നിന്‍റെ പിഴച്ച നാവിനു
കൂച്ച് വിലങ്ങല്ലേ ?

എത്ര നാളായി ഞാന്‍ ഇങ്ങനെ
മുന്‍പില്‍ നില്‍ക്കുന്നു

എന്നെ കണ്ടില്ലല്ലോ
അറിഞ്ഞില്ലല്ലോ?
മിഴിനീര്‍ തുടച്ചുമില്ല

എന്നെ മറന്നു ,...
അവന്റെ പുറകെ പോയി

അവനോ ?
എപ്പോഴും നിന്‍റെ ഏറെ മുന്നിലും

നിങ്ങള്‍ രണ്ടു മുട്ടനാടുകളായി
പോര്‍ വിളിക്കുമ്പോള്‍ ...
രക്ത പാനത്തിനായി ...
ചെന്നായ്ക്കള്‍ ചുറ്റും കൂടുമ്പോള്‍

എനിക്കീ കൊടി താഴ്ത്തി...
തിരിച്ചു പോകാന്‍ കഴിയില്ല
ഇതു,....
എന്‍റെ ചങ്കിലെ ചോരയാല്‍
ചുവപ്പിച്ചതാണ് ഞാന്‍ ...

Friday, July 24, 2009നിന്നിലൊരു... കുളിര്‍ മഴയായ്‌....


എന്‍റെ പ്രതീക്ഷകളെ
അര്‍ക്കരശ്മികള്‍ ഉമ്മവച്ച് ഉണര്‍ത്തുമ്പോള്‍ ?

അകലെ .....
അമ്പലത്തില്‍ ..നിന്നുയര്‍ന്ന
മണിയൊച്ച കേട്ടെന്‍റെ ...
കര്‍ണപുടങ്ങളില്‍ നിന്നും
സ്വപ്ന സാക്ഷത്കാരത്തിന്‍റെ
അമൃതാനന്ദധാര...
ഹൃദയത്തിലോഴുകി പടരുമ്പോള്‍ ?

ഞാന്‍ നിന്നെ പുണര്‍ന്നണച്ച്..
മാറോടുചേര്‍ത്തത്..

നിന്‍റെ ചൂടുള്ള നിശ്വാസത്തിന്‍റെ
താളക്രമങ്ങളിലലിഞ്ഞു,..

പൌരുഷത്തിന്റെ പുറം തോടിനുള്ളില്‍
ഞാന്‍ നിനക്കായ്‌ കാത്തു വച്ചിരുന്ന
പ്രണയ തീര്‍ത്ഥം ...
നിന്നിലെക്കൊഴുക്കി, ....

നിന്‍റെ പകുതിയടഞ്ഞ ..
മിഴി കോണ്കളിലുരുണ്ട് കൂടുന്ന...
നിര്‍വൃതിയുടെ ആനന്ദ ബാഷ്പ
തുള്ളികളെ ചുംബിച്ചുടച്ചു,...

നിന്നിലൊരു...
കുളിര്‍ മഴയായ്‌........
പെയ്തൊഴിയാന്‍ മാത്രമായിരുന്നു,....

ഞാനൊരു വിഡ്ഢി ....


ഞാനൊരു വിഡ്ഢി ....

ഞാനൊരു വിഡ്ഢി ....
എന്നിട്ടും ,...
എന്നെ കഴുവേറ്റാന്‍
നീ ഒരുക്കിയ
കഴുമരത്തിന്‍റെ
ദൌര്‍ബല്യം
അറിഞ്ഞവന്‍ ഞാന്‍ .

ഇന്നലെ എന്‍റെ
സ്വപ്നങ്ങളില്‍ ഒരു ...
പൂവായി വിടര്‍ന്നു
ഇന്നൊരു കായായ്‌
പൊഴിഞ്ഞ
നിന്‍റെ നൊമ്പരങ്ങള്‍
ആരറിഞ്ഞു
നീ ഒരു പെണ്ണാണ്‌
വെറും പെണ്ണ് ....

പ്രണയ പത്രങ്ങളില്‍
മാലാഖയായി
ജീവിത ചിത്രങ്ങളില്‍
പുരുഷന്‍റെ
കരവലയങ്ങളില്‍
പ്രണയ വിവശയായ്
ചേര്‍ന്നലിയുന്ന
ഒരു കണ്ണീര്‍ കിനാവ്

എന്നിട്ടും നിന്‍റെ
ചിന്തകളില്‍
ഒരു പുതിയ വിമോചന
സൂക്തം വിടര്‍ന്നതും
അതിന്‍റെ ചൂടില്‍ നീ ഒരു
കൊടുംകാറ്റായ് പാറിയതും
പിന്നെ കിതച്ചു തളര്‍ന്നു
വെറുതെ കരഞ്ഞതും
ഞാന്‍ കണ്ടു,...

അറിയുക നീ
ഇന്ന് ,...
ഞാനൊരു മഴവില്ലാണ്
നാളെ ,...
ഉദയ സൂര്യനും
നീയോ ..?
വെറുമൊരു മഴ നിലാവ്
എങ്കിലും ...
ഞാന്‍ നിന്നെ
എന്‍റെ പകുതിയായ് പകുക്കുന്നു
എന്തെന്നാല്‍ ഞാനൊരു വിഡ്ഢി

നീയോ ?
പിന്നെയും കുരക്കുന്നു
അശാന്തിയുടെ ആറടി മണ്ണില്‍
ഞാനുറങ്ങും വരെ
തുടരുന്ന നാടകം

ഞാനൊരു വിഡ്ഢി
എന്നിട്ടും ..നിന്നെ
മാറോട് ചേര്‍ക്കുന്നു ..............

Saturday, June 27, 2009എങ്കിലും കാലമേ .....?

എന്‍റെ യൌവനത്തിന്റെ ഉമ്മറ കോലായില്‍
കാലം പണ്ടുപേഷിച്ചു പോയ
ഊന്നു വടിയെ....
ഞാനിപ്പോള്‍ പ്രണയിച്ചു ...തുടങ്ങിയിരിക്കുന്നു

മരുപച്ചകളില്ലത്ത മണല്‍ കാടുകളില്‍
എന്നെയോര്‍ത്ത് വിലപിക്കാന്‍
ഉച്ചവെയിലിന്‍റെ കഠിന ഹൃദയം ചുരത്തിയ
ഉടയാത്ത വിയര്‍പ്പു മുത്തുകള്‍ മാത്രം

ഇപ്പോള്‍,....

നിമിഷ വേഗങ്ങളില്‍ തിരികെട്ടു പോകുമീ
മണ്‍ ചിരാതില്‍...ഒരു തുള്ളി എണ്ണ പകരാതെ
പ്രണയ പരവശയായി ..
എന്നെ പുണര്‍ന്നു ഉറങ്ങുന്നു രാത്രി

എങ്കിലും കാലമേ ...
എനിക്ക് നല്‍കാനായി നീ കരുതി വച്ചിരുന്നത്
അവസാനമില്ലാത്ത ഈ രാത്രിയും .........
ഒടുങ്ങാത്ത നിശബ്ദ്ദതയും മാത്രമോ

ഈ മൌനത്തിന്റെ സമാധിയില്‍ നിന്നും
എന്നെ ഉണര്‍ത്താന്‍ വരുന്ന -
മരണത്തിന്റെ മദാലസനടന വൈഭവത്തില്‍
ഞാനല്‍പ്പാല്‍പ്പമായി ലയിച്ചു ചേരട്ടെ .....

നാളത്തെ പുലരിയോടും ഒടുവിലെത്തുന്ന
സന്ധ്യയോടും... പറയുക നിങ്ങള്‍ ....
എന്‍റെ തണുത്തുറഞ്ഞ ഹൃദയം
തുല്യമായ് പകുത്തെടുക്കാന്‍


...........അനില്‍ കുരിയാത്തി

Wednesday, June 24, 2009

നിന്നിലൊരു... കുളിര്‍ മഴയായ്‌....


എന്‍റെ പ്രതീക്ഷകളെ
അര്‍ക്കരശ്മികള്‍ ഉമ്മവച്ച് ഉണര്‍ത്തുമ്പോള്‍ ?

അകലെ .....
അമ്പലത്തില്‍ ..നിന്നുയര്‍ന്ന
മണിയൊച്ച കേട്ടെന്‍റെ ...
കര്‍ണപുടങ്ങളില്‍ നിന്നും
സ്വപ്ന സാക്ഷത്കാരത്തിന്‍റെ
അമൃതാനന്ദധാര...
ഹൃദയത്തിലോഴുകി പടരുമ്പോള്‍ ?

ഞാന്‍ നിന്നെ പുണര്‍ന്നണച്ച്..
മാറോടുചേര്‍ത്തത്..

നിന്‍റെ ചൂടുള്ള നിശ്വാസത്തിന്‍റെ
താളക്രമങ്ങളിലലിഞ്ഞു,..

പൌരുഷത്തിന്റെ പുറം തോടിനുള്ളില്‍
ഞാന്‍ നിനക്കായ്‌ കാത്തു വച്ചിരുന്ന
പ്രണയ തീര്‍ത്ഥം ...
നിന്നിലെക്കൊഴുക്കി, ....

നിന്‍റെ പകുതിയടഞ്ഞ ..
മിഴി കോണ്കളിലുരുണ്ട് കൂടുന്ന...
നിര്‍വൃതിയുടെ ആനന്ദ ബാഷ്പ
തുള്ളികളെ ചുംബിച്ചുടച്ചു,...

നിന്നിലൊരു...
കുളിര്‍ മഴയായ്‌........
പെയ്തൊഴിയാന്‍ മാത്രമായിരുന്നു,....

Monday, June 8, 2009വാഴ്ത്തപ്പെടുന്നവര്‍...


ചില്ല് പതിപ്പിച്ച ജാലകങ്ങള്‍ക്കുള്ളിലിരുന്നു
ഇപ്പോള്‍
എന്നെ നോക്കി ചിരിക്കുന്നത്
എന്‍റെ പ്രിയമെഴും ശേഷക്കാര്‍

അവര്‍ക്കറിയാം നിഴല്‍ വീണൊരീ
വഴികളില്‍
അലിഞ്ഞുചേര്‍ന്ന ചോര പൂക്കള്‍ക്ക് ...
ഒരുനുറു വീര ചരിതങ്ങള്‍
പറയാന്‍ ഉണ്ടാകുമെന്ന്

ശീതീകരിച്ച മണി മാളികകളിലുറങ്ങുംപോള്‍
എന്‍റെ അസ്ഥിക്കുടുകളില്‍ പതയുന്ന
രക്തം പൊതിഞ്ഞ കഫ തുള്ളികള്‍
അവര്‍ക്ക് പഥ്യം

ചുറ്റും മുറുമുറുപ്പുകളുയരുന്നു
ഈ കട്ടിലിനു ഞാന്‍ അനിയോജ്യനല്ലാത്രേ ..?

എനിക്കായ്‌ പുറത്തവര്‍ ഒരുക്കുന്ന ചിതയില്‍
ഞാന്‍ സ്വയം എരിഞ്ഞടങ്ങാം
പക്ഷെ ഒന്നറിയുക.

എന്‍റെ ചുരിട്ടി പിടിച്ച മുഷ്ട്ടികള്‍ക്കുള്ളിലെ
നക്ഷത്ര ജ്വാലക്ക്
എന്‍റെ കൈകളുയര്‍ത്തി പിടിക്കുമീ
അരിവാളിന്‍റെ
വായ്‌ത്തലക്ക്,....

ഉറവ വറ്റിയ ഈ മണ്ണിന്‍റെയും
അതില്‍ ഉഴുതു മറിക്കുന്ന മനുഷ്യരുടെയും
പിന്തുണ ഉണ്ട്,................
...............................
എന്നിട്ടും......!

നിങ്ങള്‍.......?

വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്ത്തപ്പെടുന്നുവോ?അനില്‍ കുരിയാത്തി

പുതിയോരുഷസ്സിന്‍റെ കാഹളം....!!!


കാറ്റിന്‍റെ കൈകളില്‍ കവിതയുണ്ടായിരുന്നു
കവിതയില്‍ കാറ്റിന്‍റെ നൊമ്പരം ഉണ്ടായിരുന്നു
നോവിന്‍റെ ഉറവയില്‍ നേരിന്‍റെ -
മധുരമുണ്ടായിരുന്നു ......
മധുരം .........
കയ്പ്പായി അനുഭവപെട്ടു തുടങ്ങിയപ്പോള്‍
ഞാന്‍ നേരിനെ വെറുത്തു ...
അരിമണികള്‍ തേടിയ ബാല്യം .....
കാറ്റു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല ,
വിശപ്പിന്റെ വിളികേട്ടു കവിത മറന്ന കാലം
മനുഷ്യന്‍ ....
നുകങ്ങളകുന്ന കാഴ്ചകള്‍
കണ്ണുകളില്‍ കനലെരിയുന്ന കൌമാരം
സ്വപ്നങ്ങളില്‍ വര്‍ണ വിഭ്രമം
ചിന്തകളെ ഉധീപിപ്പിക്കുന്ന പ്രബോധനങ്ങള്‍ ....
ജീവിതം തലച്ചുമടുകലാകുന്നു
മുഷ്ട്ടികളില്‍ കരുത്തര്‍ജിക്കുന്ന വിപ്ലവബോധം
അടഞ്ഞ കാതുകള്‍ തുറക്കാന്‍
ഉടച്ച് ഏറിഞത് എത്ര വിഗ്രഹങ്ങള്‍
ആയുധങ്ങളില്‍ ഈറന്‍ തുടിപ്പ്
കളിയടങ്ങാത്ത കനവുകളുമായ്
ഉറഞ്ഞു തുള്ളിയ ദിന രാത്രങ്ങള്‍
ഒഴുകി പടര്‍ന്ന ചോര പൂവുകള്‍
ആ സിന്ദൂരം ചിന്തകളില്‍ അഗ്നിവര്ഷിക്കുംപോള്‍
പുതിയൊരുഷസ്സിന്റെ കാഹളംഉണരുന്നുണ്ടായിരുന്നു ....!!!


അനില്‍ കുരിയാത്തി

പ്രിയേ... സഫലമെന്‍ സ്വപ്നം ..!പ്രിയേ... സഫലമെന്‍ സ്വപ്നം ..!


ഞാന്‍ പണയപ്പെടുത്തിയ വാക്കുകളില്‍
എന്‍റെ, ....
പൌരുഷം ഉണ്ടായിരുന്നു

ഞാന്‍ ചവച്ചു തുപ്പിയ കൌമാരങ്ങളില്‍
എന്‍റെ
യൌവനം ഉണ്ടായിരുന്നു

ഞാന്‍ ഉടച്ചെറിഞ്ഞ വിഗ്രഹങ്ങളില്‍
എന്‍റെ
പ്രതീക്ഷയുണ്ടായിരുന്നു

ഞാന്‍ പ്രണയിച്ച അക്ഷര താളുകളില്‍
എന്‍റെ
സ്വപ്നങ്ങളുണ്ടായിരുന്നു

ഞാന്‍ കാണുന്ന കിനാക്കളില്‍
എന്‍റെ
നൊമ്പരങ്ങലുണ്ടായിരുന്നു

എന്നിട്ടും ..............?

ഞാന്‍ മനസ്സില്‍ നിന്നും പടിയിറക്കിയ
എന്‍റെ
നിശബ്ദ പ്രണയങ്ങളില്‍

ഞാന്‍ ഹൃദയത്തിന്‍ ആഴങ്ങളിലാഴ്ത്തിയ
എന്‍റെ
സങ്കല്പങ്ങളില്‍

ഞാന്‍ മറവിയുടെ ഗഹ്വരങ്ങളില്‍ ഒളിപ്പിച്ച
എന്‍റെ
പ്രേമ സായുജ്യങ്ങളില്‍

നിന്‍റെ മുഖ കമലം മാത്രം ......
നിന്‍റെ പാല്‍ പുഞ്ചിരി മാത്രം ....

ഈ കാട്ടു തീയുടെ കാഠിന്യത്തിന്
എന്‍റെ ഹൃദയത്തിലെ
പ്രണയ പുഷ്പങ്ങള്‍ക്ക്
ചരമ കോളം രചിക്കാനയാല്‍
പ്രിയേ സഫലമെന്‍ സ്വപ്നം .......


അനില്‍ കുരിയാത്തി


വഴി മുടക്കപ്പെട്ടവന്‍......എന്‍റെ നീര്‍ തടങ്ങളുടെ മാര്‍ പിളര്‍ന്നു ....
എന്‍റെ മക്കള്‍ മരണ
ക്കഴങ്ങളൊരുക്കി
വിഷജടിലമായ പാപ ഭാരങ്ങളുടെ ...
മാലിന്യമാത്രയും
എന്‍റെ വിശുദ്ധിയിലേക്ക്
ഒഴുക്കി വിട്ടു
എന്‍റെ സംസ്കൃതിയുടെ
തീര പീoങ്ങളില്‍ ....
അവര്‍... പരിഷ്ക്രിതിയുടെ
രമ്യഹര്‍മ്യങ്ങള്‍ ഒരുക്കി
മൃതിയുടെകാണാകഴങ്ങളില്‍ മുങ്ങി .........
പിടന്ജോടുങ്ങിയ.......
മനുഷ്യത്മാക്കളുടെ രോധനവും പേറി
വഴി മുടക്കപെട്ടവനായി
ഇവിടെ നില്‍ക്കുകയാണ് ഞാന്‍ ...................


അനില്‍ കുരിയാത്തി


യാത്ര.......


അവസാനിക്കതൊരീ യാത്രയില്‍
മനസ്സൊരു മര കുതിരയായ് മടിച്ചു നില്‍ക്കുമ്പോള്‍?
തിരിച്ചു പോകാന്‍ കഴിയാത്തവന്‍
ഞാന്‍...!
പൊതിചോറ് വഴിയില്‍ ഉപേക്ഷിച്ചവന്‍
കഴിഞ്ഞ രാത്രിയില്‍ നിദ്രയോട് പടവെട്ടി
തോറ്റവന്‍
പുലരിയെ പുലഭ്യം പറഞ്ഞവന്‍
ഭാര്യയെ കാട്ടിലെരിഞ്ഞവന്‍
നന്മയുടെ മാറ് പിളര്‍ന്നവന്‍
വാണിഭ ചന്തയില്‍
മാംസത്തിനു
വില പറഞ്ഞവന്‍
അങ്ങനെ
ഏറെ
പുതുമകളോടെ
യാത്ര തുടരുന്നു ഞാന്‍


അനില്‍ കുരിയാത്തി

Saturday, June 6, 2009പൈതൃകം തേടി അലയുമ്പോള്‍..........!!!

പോകുക മയിലാടും കുന്നുകള്‍ക്കു മേലെ
കഞ്ഞാവ്‌ തോട്ടങ്ങള്‍ പുഷ്പിച്ചത് കാണാന്‍.....

മലയിറങ്ങി വരുമ്പോള്‍ കാട്ടുപെണ്ണിന്റെ

കാണാ കയങ്ങളില്‍ .....നിന്നൊരു മുത്തെടുത്തു

കാവിലെ പരദൈവങ്ങള്‍ നിനക്ക് കാണിക്ക നല്‍കും
നിന്‍റെ വല്സല്യങ്ങളുണ്ടുറങ്ങിയ
കാവല്‍കാരറിയാതെ...
കാറ്റ് നിന്‍റെ കാതില്
‍പൂര പാട്ടുകള്‍ പാടിത്തരും

പുലരി നിന്‍റെ ചുണ്ടില്
‍കന്യകയുടെ മുലച്ചുരത്തി
പാലൊഴുക്കും.....

തായ് പാശം ചുറ്റി തവിക്കുന്നപൊക്കിള്‍ കൊടി തുമ്പില്‍
കെട്ടിയഊഞാലയില്
നിനക്ക് താരാട്ടു പാടാന്
‍ആസ്ഥാന ഗായകരെ ആയിരം അണിനിരത്തി
കാവ്യ സന്ധ്യകള്‍ തീര്‍ക്കും

തിരിച്ചു വരുമ്പോള്‍ നിന്‍റെ നാവിന്‍ തുമ്പില്

‍വാക്കുകള്‍ വാള്‍ മുനകളായി തിളങ്ങും।

"കാട്ടില്‍ ഞാന്‍ കണ്ടതെല്ലാം പുത്ത നീല കുറിഞ്ഞികള്‍ മാത്രം"

പുക്കാത്ത മച്ചിന്‍....പുറങ്ങളില്‍ നീ വിതറിയ
വിത്തുകള്‍ തുടിക്കുന്നു
വിള ഭൂമികള്‍ഒരു തുള്ളി ദാഹനീരിനു കേഴുന്നു


അപ്പോഴും
....


അവര്‍ക്കഭിമാനിക്കാം

ഉദരത്തില്‍ ജീവന്‍ വച്ച് തുടങ്ങിയ ആ..............
സവര്‍ണ സംസ്കൃതിയെ ഓര്‍ത്തു ....അനില്‍ കുരിയാത്തികാലം ഒരു വെളിച്ചപ്പടിനെപ്പോലെ ...?


കാലം..................?

ഒരു വെളിച്ചപ്പടിനെപ്പോലെ ...

ഉറഞ്ഞു തുള്ളുന്നു !!
വാള് ചുഴറ്റി വീശുന്നു
പുലമ്പുന്നു ! പുലഭ്യം പറയുന്നു !
ഭയപ്പെടുത്തുന്നു !

ആതിരേ
നിന്‍റെ
കുളിരില്‍ ..ഞാന്നോളിക്കുന്നു

കടല്‍.............?

ഇപ്പോള്‍
ശാന്തയും
സൌന്തര്യ വതി യുമാണ്‌


ചക്രവാളങ്ങളെ ചുംബിക്കുന്ന
നിന്‍റെ കവിള്‍-

ക്കുടങ്ങളുടെ ശോണിമ എത്ര മനോഹരം !

നിന്‍റെ നഗ്ന മേനിയുടെ നീലിമ എത്ര ഹൃദ്യം!


എന്നിട്ടും നിന്നെ ഞാന്‍ വെറുക്കുന്നു ?


ഒരു നാള്‍..... തുള്ളി കുതിച്ചു വന്നീ

കരയുടെ മാറില്‍ നിന്നും നീ അപഹരിച്ചത്
എന്തെക്കെയെന്നോര്‍മയുണ്ട്ടോ?


അനില്‍ കുരിയാത്തി...........
നിരാശ ..... !!!

മാറ്റുവാന്‍ ചട്ടങ്ങള്‍ ഉണ്ട്ടെന്നന്നറികിലും
മാറ്റം കൊതിക്കാത്ത നമ്മളോ ...?
ആദര്‍ശ
വാദികള്‍
കഷ്ടം
....മരിക്കുന്ന മാത്രയും
പരതന്ത്ര്യത്തെ പുണര്‍ന്നുലജ്ജാകരം


പ്രതീക്ഷ .....


ഈ ഇരുള്‍ നീങ്ങി വെളുത്തിടും
ആയിരം ................
..................സുര്യ -ചന്ദ്ര ന്മാര്‍ .....ഉദിച്ചിടും
മോചന കാഹളം ആണിത് ഉണരിന്‍ സഖാക്കളേ ....അനില്‍ കുരിയാത്തി


"തിരിച്ചു പോകുന്നവര്‍ "നടന്നു...നടന്നു......നടന്നു.....
ഞാന്‍ എന്തോ തിരയുന്നു॥

ഇവിടെ നിക്ഷേപിച്ചുപോയ
ഹൃദയഭാരംങളുടെ
ഭാണ്ടകെട്ടുകള്‍ ആണോ

അറിയില്ല
സ്വപ്നംകള്‍ക്ക്നരകള്‍ വന്നു
കിനാവുകളില്‍ചിതല്‍ പുറ്റുകള്
‍ഞാന്‍ കണ്‍പോളകള്‍ തുറന്നു പിടിക്കുന്നു
ഇരുളിനെ തുറിച്ചു നോക്കുന്നു
ഇപ്പോള്‍ സ്വപ്നംകളില്‍ നീയില്ല
സ്മരണകളില്‍ നിന്‍റെ പുഞ്ചിരിയില്ല
അകം പൊള്ളയായ ഇരുളിന്‍റെ അപാരത മാത്രം
ഇവിടെ ഞാനന്നെ ഉപേഷിക്കുകയാണ്
നിഷേധിക്കുമ്പോയും മനസ്സിലെക്കിരച്ചുകയരുന്ന
എന്‍റെ ദാഹമായി
നീ മാറാതിരിക്കാന്
‍ഞാനിവിടെ
എന്നെഉപേക്ഷിക്കുന്നു
അന്ധതയുടെ കരിമ്പടം നീക്കി
ഞാന്‍ മടങ്ങി പോകുന്നു


അനില്‍ കുരിയാത്തി .......
ഇരുള്‍മരുപച്ചകള്‍ക്കിടയില്‍
ഒരുപുല്‍ക്കൊടിതുമ്പില്
‍ഈറന്‍ തുടിപ്പിന്
‍നീര്ര്‍പോളകളില്
‍ഞാന്‍ കണ്ട

എന്നെ തിരിച്ചറിഞ്ഞ
എന്‍റെ ചിന്തകളായിരുന്നു നീ
സങ്കല്പ്പങള്‍ക്ക് നിറഭേതം വന്ന സന്ധ്യയില്
‍ഹരിതഭമാര്‍ന്ന വര്‍ണക്കിടക്കയില്
‍മൂടുപടം നീക്കി
ശോണിമയൂറുന്ന കവിള്‍ക്കുട്മ്ങളില്‍ ചുംബിച്ചു
ഞാന്‍ എന്‍റെ യൌവനത്തിലേക്ക്
മടങ്ങി പോയ ആ നിമിഷങ്ങള്‍...

എന്‍റെ ഊര്‍ജസ്രോതസ്സുകള്‍ ചുരത്തിയ
പ്രവാഹതീവ്രതയില്
‍വിസ്മയ ഹൃതയനായി
ഞാന്‍ ഇരുള്‍ പരപ്പിലെക്കിറങ്ങി
................അനില്‍ കുരിയാത്തി

ആരണ്യ ഗര്‍ഭങ്ങള്‍ തേടി.......?


മൃതി കടന്നു വരാത്ത ആരണ്യ ഗര്‍ഭങ്ങള്‍ തേടി
ശൈശവ സ്വപ്‌നങ്ങള്‍ കാണാന്
‍നാവില്‍ നീ ഉട്ടിയ...ആ .........
പാല്‍മധുരം
മനസ്സില്‍ നീ ചേര്‍ത്തണച്ചുപകര്‍ന്നേകിയ
മാറിന്‍ ചുടില്‍,
അമ്മെ എനിക്ക് നിന്‍ ...ഹൃദയ താളങ്ങളില്‍.....
സ്മൃതികള്‍..ചുരത്തു മീ ...
താരാട്ടിന്‍ ഈണവും
മിഴിക്കോണ്കളില്‍ ഉരുണ്ടു ...
വീര്‍ത്തു ...ഉടഞ്ഞു ......
ഒഴുകി പടര്‍ന്നനീര്‍ പ്രവാഹങ്ങളില്‍
നിന്നുംഞാന്‍ രുചിച്ച ഉപ്പു രസം ....
ഇന്നുമെന്‍..നാവിന്‍റെ രുചി ഭേദങ്ങളില്‍...
ഈ മണ്ണിന്‍റെ...നീരുരവകളില്‍ ....
എന്‍റെ പ്രാണനില്‍ .....
എന്‍റെ പ്രതീക്ഷകളില്‍ ...
ഞാന്‍ കാത്തു സുക്ഷിക്കുന്നു .....!!!...............................അനില്‍ കുരിയാത്തി ..[untitled.bmp]
നീ മറന്നു സഖി ... ! നീ മറഞ്ഞു ....!


ഇടറുന്നു ഹൃദയ താളങ്ങള്‍....
മുന്നിലലറുന്നു...രുദിര.. മോഹത്തിന്
ആട്ടിന്‍ തോലാണിഞെത്തുന്നചെന്നായ്ക്കള്‍ ..........
ആവണി പാടത്തെ ചൊറിയന്‍ തവളകള്‍,..

ആ കരിമ്പനമേല്‍ വസിക്കുന്ന യക്ഷികള്‍ ....

കാമം തിളയ്ക്കുന്ന കണ്ണുമായ് ഇന്നലെ
കുട്ടിനു വന്നവള്‍ ,കൂടെ കിടന്നവള്‍ ....

പാല്‍മണം മാറാത്ത ചോരകിടവിനെ

പാതി വഴിയില്‍ ഇന്ന്... ഉപേഷിച്ച് പോയവള്

‍കടലല്ല നീ ....ഒരു കാളിന്ദിയാണ്,
നിന്‍ കരളില്‍ വസിക്കുന്നതേതു സര്‍പ്പം

ശിലയായ് പിടയവേ ...
ഈ രാമ പാദങ്ങള്‍...
തേടി കൊടും തപം ചെയ്തോരഹല്യ നീ ...

പ്രണയം തുളുമ്പും ഹൃദയവുമായെന്ടെ
വൃണിത മോഹങ്ങള്‍ക്ക് താരാട്ടു പാടിയോള്‍ ....

പഥികനെന്‍ നാവുനനക്കാനെനിക്കന്നു
മിഴി നീരിനുറവ നീ തീര്‍ത്തതുംപിന്നെയെന്‍ ....
പിന്നിട്ട വഴികളില്‍ ഊന്നു വടിയായതും...
കണ്ണ്നീര്‍ പുക്കളില്‍ സ്വപ്‌നങ്ങള്‍ നെയ്തതും...

.നീ മറന്നു സഖി ... ! നീ മറഞ്ഞു ....!
പാല്‍മണം മാറാത്ത ചോര കിടാവ് ഞാന്
‍പാതി വഴിയില്‍ എന്നെ നീ കൈ വെടിഞ്ഞു .


അനില്‍ കുരിയാത്തി

ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?


ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?

ഒഴിഞ്ഞ മാനത്ത് ............
കാറ്റിന്റെ കൈകള്‍ കുടഞ്ഞിട്ടത്
സര്‍വ്വനാശത്തിന്റെ പരാഗരേണുകളോ?

മിണ്ടാത്തെ പോയ സന്ധ്യയും
ക്ഷണിക്കാതെ വന്ന രാത്രിയും
എന്നോട് പറഞ്ഞതത്രയും
അതെക്കുറിച്ചായിരുന്നു

ഇവിടെ നിലാവിന് മൌനം
ആ വെന്പട്ടുനൂല്‍ കസവിന്റെ
ലാളനം കൊതിച്ച ..... ..
ചിന്തകളില്‍ ചിതല്‍ പുറ്റുകള്‍

രാ മഴയില്‍ കുളിച്ചും ...
പകല്‍ കിനാവുകളില്‍
പ്രണയ സങ്കല്‍പ്പങ്ങളുടെ
പുളക ചാര്‍ത്ത്‌ അണിഞ്ഞും

ഞാന്‍ കാത്തിരിക്കുന്നത്
ഈ രാത്രിയില്‍ നിന്നെ
മംഗല്യ താലി ചാര്‍ത്തി
മാറോടു ചേര്‍ക്കാനായി മാത്രം

നീ വന്നില്ലയെങ്കിലും ...?
എന്‍റെ കണ്ണുനീരിന്റെ ചുടില്‍
നിന്‍റെ സീമന്തരേഖയിലെ
കുങ്കുമം ഉരുകിയോലിച്ചപോള്‍...

ഉടഞ്ഞ കണ്ണാടി ചീളുകളില്‍
ഞാന്‍ കണ്ട മുഖം ...നിന്‍റെ
അല്ലെ എന്നു തിരഞു കൊണ്ട്
ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?

വിരുന്നു പോയ സുര്യന് പകരം
വന്നവരെത്ര പേര്‍ ...........
ഈ ഇരുളിന്റെ പുറംതോടിനു
കാവല്‍ നില്‍ക്കുന്ന വിഡ്ഢികള്‍


അനില്‍ കുരിയാത്തി

നിന്‍റെ മൌനം വന്യമാകുമ്പോള്‍ ?നിന്‍റെ മൌനം വന്യമാകുമ്പോള്‍ ?

സുഖ ശീതളമായ പകല്‍ -
കാഴ്ചകളില്‍ കുടുങ്ങി ,....
കുറുകി കൂര്‍ത്ത നിന്‍റെ -
മിഴികളില്‍ മൌനം

പ്രണയ പൂര്‍വ്വം ഞാ -
നടുത്തു വരുമ്പോള്‍,
നിന്‍റെ നിശ്വാസങ്ങളില്‍ മൌനം ....

പിടയ്ക്കുന്ന കണ്‍ പീലികളിലും
വിയര്‍പ്പിന്റെ മണിമുത്തുക-
ളടര്‍ന്നു വീഴുന്ന,...
നിന്‍റെ നസികാഗ്രാത്തിലും
തുടുത്ത ചുണ്ടുകളിലും
വിടരുന്നത് മൌനം .....!

എന്‍റെ ദാഹങ്ങള്‍ ക്ക് മേല്‍ ,..
യഗാശ്വ മായ് നീ
കുതിച്ചു പായുമ്പോള്‍ !
നിന്‍റെ കുളമ്പടി
നാദങ്ങളില്‍ മൌനം ....!

കരിനാഗ മായെന്നില്‍ പടര്‍ന്ന്-
കയറി
ഫണം വിടര്‍ത്തി ചീറ്റുന്ന ,..
നിന്‍റെ നാവിന്‍ തുമ്പിലും മൌനം ,...

ആത്മ ഹര്‍ഷങ്ങള്‍
നിര്‍വൃത്തി യായ്
പെയ്തൊയിയുന്ന....
മൂര്‍ച്ചയില്‍ നീ .....
അസ്പഷ്ടമായോതുന്ന....ആ
അമൃത വചനങ്ങളില്‍ മൌനം

അങ്ങനെ .....!

നിന്‍റെ മൌനം വന്യമാകുമ്പോള്‍ ?
ഞാനറിയുന്നു ..!

വേദപാഠ ങ്ങള്‍ കേട്ടു പഠിച്ച
ഈ അധ:കൃത ന്റെ
ശ്രവനെന്ത്രിയങ്ങളില്‍
ഈയം ഉരുക്കി ഒഴിച്ചടച്ച
കാലത്തിന്റെ പ്രതികാരം ....!!!


അനില്‍ കുരിയാത്തി

പിന്‍ വിളിക്കായ്‌ ...കാതോര്‍ത്തു ....

പിന്‍ വിളിക്കായ്‌ ....കാതോര്‍ത്തു ....

പോകുന്നു.............

ഈ അരങ്ങില്‍നിന്നും സഖീ ...

അനിവാര്യമീ പടിയിറക്കം,...

ഇനി നിനക്കുറങ്ങാം

നിന്‍റെ സ്വപ്നങ്ങളില്‍ രക്ത ദാഹിയായ്

അലയുമൊരു

കടവാവ്വലായി ഞാന്‍ വരില്ല

കണ്ണ് നീര്‍ തുള്ളികളില്‍ മഴവില്ലൊരുക്കി

ഇനി നിന്നെ ചിരിപ്പിക്കാന്‍

ഞാനുണ്ടാകില്ല

സന്ധ്യയുടെ ശോണിമ കട്ടെടുത്തു

നിന്‍റെ കവിളിണകള്‍ ചുവപ്പിക്കാന്‍

നിലാവിന്‍റെ വര്‍ണ പുതപ്പിനുള്ളില്‍

നിന്നെ തഴുകി ഉറക്കാന്‍

ഇനി ഞാന്‍ വരില്ല

പോകുന്നു ഞാന്‍ പ്രിയേ വിട ...

യാത്രയിലും ഞാന്‍ കാതോര്‍ക്കുന്നു

പിന്‍ വിളിക്കായ്‌ ...

....................വെറുതെ കൊതിക്കുന്നു ............ ..


അനില്‍ കുരിയാത്തി