Pages

Saturday, June 6, 2009പൈതൃകം തേടി അലയുമ്പോള്‍..........!!!

പോകുക മയിലാടും കുന്നുകള്‍ക്കു മേലെ
കഞ്ഞാവ്‌ തോട്ടങ്ങള്‍ പുഷ്പിച്ചത് കാണാന്‍.....

മലയിറങ്ങി വരുമ്പോള്‍ കാട്ടുപെണ്ണിന്റെ

കാണാ കയങ്ങളില്‍ .....നിന്നൊരു മുത്തെടുത്തു

കാവിലെ പരദൈവങ്ങള്‍ നിനക്ക് കാണിക്ക നല്‍കും
നിന്‍റെ വല്സല്യങ്ങളുണ്ടുറങ്ങിയ
കാവല്‍കാരറിയാതെ...
കാറ്റ് നിന്‍റെ കാതില്
‍പൂര പാട്ടുകള്‍ പാടിത്തരും

പുലരി നിന്‍റെ ചുണ്ടില്
‍കന്യകയുടെ മുലച്ചുരത്തി
പാലൊഴുക്കും.....

തായ് പാശം ചുറ്റി തവിക്കുന്നപൊക്കിള്‍ കൊടി തുമ്പില്‍
കെട്ടിയഊഞാലയില്
നിനക്ക് താരാട്ടു പാടാന്
‍ആസ്ഥാന ഗായകരെ ആയിരം അണിനിരത്തി
കാവ്യ സന്ധ്യകള്‍ തീര്‍ക്കും

തിരിച്ചു വരുമ്പോള്‍ നിന്‍റെ നാവിന്‍ തുമ്പില്

‍വാക്കുകള്‍ വാള്‍ മുനകളായി തിളങ്ങും।

"കാട്ടില്‍ ഞാന്‍ കണ്ടതെല്ലാം പുത്ത നീല കുറിഞ്ഞികള്‍ മാത്രം"

പുക്കാത്ത മച്ചിന്‍....പുറങ്ങളില്‍ നീ വിതറിയ
വിത്തുകള്‍ തുടിക്കുന്നു
വിള ഭൂമികള്‍ഒരു തുള്ളി ദാഹനീരിനു കേഴുന്നു


അപ്പോഴും
....


അവര്‍ക്കഭിമാനിക്കാം

ഉദരത്തില്‍ ജീവന്‍ വച്ച് തുടങ്ങിയ ആ..............
സവര്‍ണ സംസ്കൃതിയെ ഓര്‍ത്തു ....അനില്‍ കുരിയാത്തികാലം ഒരു വെളിച്ചപ്പടിനെപ്പോലെ ...?


കാലം..................?

ഒരു വെളിച്ചപ്പടിനെപ്പോലെ ...

ഉറഞ്ഞു തുള്ളുന്നു !!
വാള് ചുഴറ്റി വീശുന്നു
പുലമ്പുന്നു ! പുലഭ്യം പറയുന്നു !
ഭയപ്പെടുത്തുന്നു !

ആതിരേ
നിന്‍റെ
കുളിരില്‍ ..ഞാന്നോളിക്കുന്നു

കടല്‍.............?

ഇപ്പോള്‍
ശാന്തയും
സൌന്തര്യ വതി യുമാണ്‌


ചക്രവാളങ്ങളെ ചുംബിക്കുന്ന
നിന്‍റെ കവിള്‍-

ക്കുടങ്ങളുടെ ശോണിമ എത്ര മനോഹരം !

നിന്‍റെ നഗ്ന മേനിയുടെ നീലിമ എത്ര ഹൃദ്യം!


എന്നിട്ടും നിന്നെ ഞാന്‍ വെറുക്കുന്നു ?


ഒരു നാള്‍..... തുള്ളി കുതിച്ചു വന്നീ

കരയുടെ മാറില്‍ നിന്നും നീ അപഹരിച്ചത്
എന്തെക്കെയെന്നോര്‍മയുണ്ട്ടോ?


അനില്‍ കുരിയാത്തി...........
നിരാശ ..... !!!

മാറ്റുവാന്‍ ചട്ടങ്ങള്‍ ഉണ്ട്ടെന്നന്നറികിലും
മാറ്റം കൊതിക്കാത്ത നമ്മളോ ...?
ആദര്‍ശ
വാദികള്‍
കഷ്ടം
....മരിക്കുന്ന മാത്രയും
പരതന്ത്ര്യത്തെ പുണര്‍ന്നുലജ്ജാകരം


പ്രതീക്ഷ .....


ഈ ഇരുള്‍ നീങ്ങി വെളുത്തിടും
ആയിരം ................
..................സുര്യ -ചന്ദ്ര ന്മാര്‍ .....ഉദിച്ചിടും
മോചന കാഹളം ആണിത് ഉണരിന്‍ സഖാക്കളേ ....അനില്‍ കുരിയാത്തി


"തിരിച്ചു പോകുന്നവര്‍ "നടന്നു...നടന്നു......നടന്നു.....
ഞാന്‍ എന്തോ തിരയുന്നു॥

ഇവിടെ നിക്ഷേപിച്ചുപോയ
ഹൃദയഭാരംങളുടെ
ഭാണ്ടകെട്ടുകള്‍ ആണോ

അറിയില്ല
സ്വപ്നംകള്‍ക്ക്നരകള്‍ വന്നു
കിനാവുകളില്‍ചിതല്‍ പുറ്റുകള്
‍ഞാന്‍ കണ്‍പോളകള്‍ തുറന്നു പിടിക്കുന്നു
ഇരുളിനെ തുറിച്ചു നോക്കുന്നു
ഇപ്പോള്‍ സ്വപ്നംകളില്‍ നീയില്ല
സ്മരണകളില്‍ നിന്‍റെ പുഞ്ചിരിയില്ല
അകം പൊള്ളയായ ഇരുളിന്‍റെ അപാരത മാത്രം
ഇവിടെ ഞാനന്നെ ഉപേഷിക്കുകയാണ്
നിഷേധിക്കുമ്പോയും മനസ്സിലെക്കിരച്ചുകയരുന്ന
എന്‍റെ ദാഹമായി
നീ മാറാതിരിക്കാന്
‍ഞാനിവിടെ
എന്നെഉപേക്ഷിക്കുന്നു
അന്ധതയുടെ കരിമ്പടം നീക്കി
ഞാന്‍ മടങ്ങി പോകുന്നു


അനില്‍ കുരിയാത്തി .......
ഇരുള്‍മരുപച്ചകള്‍ക്കിടയില്‍
ഒരുപുല്‍ക്കൊടിതുമ്പില്
‍ഈറന്‍ തുടിപ്പിന്
‍നീര്ര്‍പോളകളില്
‍ഞാന്‍ കണ്ട

എന്നെ തിരിച്ചറിഞ്ഞ
എന്‍റെ ചിന്തകളായിരുന്നു നീ
സങ്കല്പ്പങള്‍ക്ക് നിറഭേതം വന്ന സന്ധ്യയില്
‍ഹരിതഭമാര്‍ന്ന വര്‍ണക്കിടക്കയില്
‍മൂടുപടം നീക്കി
ശോണിമയൂറുന്ന കവിള്‍ക്കുട്മ്ങളില്‍ ചുംബിച്ചു
ഞാന്‍ എന്‍റെ യൌവനത്തിലേക്ക്
മടങ്ങി പോയ ആ നിമിഷങ്ങള്‍...

എന്‍റെ ഊര്‍ജസ്രോതസ്സുകള്‍ ചുരത്തിയ
പ്രവാഹതീവ്രതയില്
‍വിസ്മയ ഹൃതയനായി
ഞാന്‍ ഇരുള്‍ പരപ്പിലെക്കിറങ്ങി
................അനില്‍ കുരിയാത്തി

ആരണ്യ ഗര്‍ഭങ്ങള്‍ തേടി.......?


മൃതി കടന്നു വരാത്ത ആരണ്യ ഗര്‍ഭങ്ങള്‍ തേടി
ശൈശവ സ്വപ്‌നങ്ങള്‍ കാണാന്
‍നാവില്‍ നീ ഉട്ടിയ...ആ .........
പാല്‍മധുരം
മനസ്സില്‍ നീ ചേര്‍ത്തണച്ചുപകര്‍ന്നേകിയ
മാറിന്‍ ചുടില്‍,
അമ്മെ എനിക്ക് നിന്‍ ...ഹൃദയ താളങ്ങളില്‍.....
സ്മൃതികള്‍..ചുരത്തു മീ ...
താരാട്ടിന്‍ ഈണവും
മിഴിക്കോണ്കളില്‍ ഉരുണ്ടു ...
വീര്‍ത്തു ...ഉടഞ്ഞു ......
ഒഴുകി പടര്‍ന്നനീര്‍ പ്രവാഹങ്ങളില്‍
നിന്നുംഞാന്‍ രുചിച്ച ഉപ്പു രസം ....
ഇന്നുമെന്‍..നാവിന്‍റെ രുചി ഭേദങ്ങളില്‍...
ഈ മണ്ണിന്‍റെ...നീരുരവകളില്‍ ....
എന്‍റെ പ്രാണനില്‍ .....
എന്‍റെ പ്രതീക്ഷകളില്‍ ...
ഞാന്‍ കാത്തു സുക്ഷിക്കുന്നു .....!!!...............................അനില്‍ കുരിയാത്തി ..[untitled.bmp]
നീ മറന്നു സഖി ... ! നീ മറഞ്ഞു ....!


ഇടറുന്നു ഹൃദയ താളങ്ങള്‍....
മുന്നിലലറുന്നു...രുദിര.. മോഹത്തിന്
ആട്ടിന്‍ തോലാണിഞെത്തുന്നചെന്നായ്ക്കള്‍ ..........
ആവണി പാടത്തെ ചൊറിയന്‍ തവളകള്‍,..

ആ കരിമ്പനമേല്‍ വസിക്കുന്ന യക്ഷികള്‍ ....

കാമം തിളയ്ക്കുന്ന കണ്ണുമായ് ഇന്നലെ
കുട്ടിനു വന്നവള്‍ ,കൂടെ കിടന്നവള്‍ ....

പാല്‍മണം മാറാത്ത ചോരകിടവിനെ

പാതി വഴിയില്‍ ഇന്ന്... ഉപേഷിച്ച് പോയവള്

‍കടലല്ല നീ ....ഒരു കാളിന്ദിയാണ്,
നിന്‍ കരളില്‍ വസിക്കുന്നതേതു സര്‍പ്പം

ശിലയായ് പിടയവേ ...
ഈ രാമ പാദങ്ങള്‍...
തേടി കൊടും തപം ചെയ്തോരഹല്യ നീ ...

പ്രണയം തുളുമ്പും ഹൃദയവുമായെന്ടെ
വൃണിത മോഹങ്ങള്‍ക്ക് താരാട്ടു പാടിയോള്‍ ....

പഥികനെന്‍ നാവുനനക്കാനെനിക്കന്നു
മിഴി നീരിനുറവ നീ തീര്‍ത്തതുംപിന്നെയെന്‍ ....
പിന്നിട്ട വഴികളില്‍ ഊന്നു വടിയായതും...
കണ്ണ്നീര്‍ പുക്കളില്‍ സ്വപ്‌നങ്ങള്‍ നെയ്തതും...

.നീ മറന്നു സഖി ... ! നീ മറഞ്ഞു ....!
പാല്‍മണം മാറാത്ത ചോര കിടാവ് ഞാന്
‍പാതി വഴിയില്‍ എന്നെ നീ കൈ വെടിഞ്ഞു .


അനില്‍ കുരിയാത്തി

ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?


ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?

ഒഴിഞ്ഞ മാനത്ത് ............
കാറ്റിന്റെ കൈകള്‍ കുടഞ്ഞിട്ടത്
സര്‍വ്വനാശത്തിന്റെ പരാഗരേണുകളോ?

മിണ്ടാത്തെ പോയ സന്ധ്യയും
ക്ഷണിക്കാതെ വന്ന രാത്രിയും
എന്നോട് പറഞ്ഞതത്രയും
അതെക്കുറിച്ചായിരുന്നു

ഇവിടെ നിലാവിന് മൌനം
ആ വെന്പട്ടുനൂല്‍ കസവിന്റെ
ലാളനം കൊതിച്ച ..... ..
ചിന്തകളില്‍ ചിതല്‍ പുറ്റുകള്‍

രാ മഴയില്‍ കുളിച്ചും ...
പകല്‍ കിനാവുകളില്‍
പ്രണയ സങ്കല്‍പ്പങ്ങളുടെ
പുളക ചാര്‍ത്ത്‌ അണിഞ്ഞും

ഞാന്‍ കാത്തിരിക്കുന്നത്
ഈ രാത്രിയില്‍ നിന്നെ
മംഗല്യ താലി ചാര്‍ത്തി
മാറോടു ചേര്‍ക്കാനായി മാത്രം

നീ വന്നില്ലയെങ്കിലും ...?
എന്‍റെ കണ്ണുനീരിന്റെ ചുടില്‍
നിന്‍റെ സീമന്തരേഖയിലെ
കുങ്കുമം ഉരുകിയോലിച്ചപോള്‍...

ഉടഞ്ഞ കണ്ണാടി ചീളുകളില്‍
ഞാന്‍ കണ്ട മുഖം ...നിന്‍റെ
അല്ലെ എന്നു തിരഞു കൊണ്ട്
ഇങ്ങനെ എത്ര ദൂരം ഞാന്‍ ..........?

വിരുന്നു പോയ സുര്യന് പകരം
വന്നവരെത്ര പേര്‍ ...........
ഈ ഇരുളിന്റെ പുറംതോടിനു
കാവല്‍ നില്‍ക്കുന്ന വിഡ്ഢികള്‍


അനില്‍ കുരിയാത്തി

നിന്‍റെ മൌനം വന്യമാകുമ്പോള്‍ ?നിന്‍റെ മൌനം വന്യമാകുമ്പോള്‍ ?

സുഖ ശീതളമായ പകല്‍ -
കാഴ്ചകളില്‍ കുടുങ്ങി ,....
കുറുകി കൂര്‍ത്ത നിന്‍റെ -
മിഴികളില്‍ മൌനം

പ്രണയ പൂര്‍വ്വം ഞാ -
നടുത്തു വരുമ്പോള്‍,
നിന്‍റെ നിശ്വാസങ്ങളില്‍ മൌനം ....

പിടയ്ക്കുന്ന കണ്‍ പീലികളിലും
വിയര്‍പ്പിന്റെ മണിമുത്തുക-
ളടര്‍ന്നു വീഴുന്ന,...
നിന്‍റെ നസികാഗ്രാത്തിലും
തുടുത്ത ചുണ്ടുകളിലും
വിടരുന്നത് മൌനം .....!

എന്‍റെ ദാഹങ്ങള്‍ ക്ക് മേല്‍ ,..
യഗാശ്വ മായ് നീ
കുതിച്ചു പായുമ്പോള്‍ !
നിന്‍റെ കുളമ്പടി
നാദങ്ങളില്‍ മൌനം ....!

കരിനാഗ മായെന്നില്‍ പടര്‍ന്ന്-
കയറി
ഫണം വിടര്‍ത്തി ചീറ്റുന്ന ,..
നിന്‍റെ നാവിന്‍ തുമ്പിലും മൌനം ,...

ആത്മ ഹര്‍ഷങ്ങള്‍
നിര്‍വൃത്തി യായ്
പെയ്തൊയിയുന്ന....
മൂര്‍ച്ചയില്‍ നീ .....
അസ്പഷ്ടമായോതുന്ന....ആ
അമൃത വചനങ്ങളില്‍ മൌനം

അങ്ങനെ .....!

നിന്‍റെ മൌനം വന്യമാകുമ്പോള്‍ ?
ഞാനറിയുന്നു ..!

വേദപാഠ ങ്ങള്‍ കേട്ടു പഠിച്ച
ഈ അധ:കൃത ന്റെ
ശ്രവനെന്ത്രിയങ്ങളില്‍
ഈയം ഉരുക്കി ഒഴിച്ചടച്ച
കാലത്തിന്റെ പ്രതികാരം ....!!!


അനില്‍ കുരിയാത്തി

പിന്‍ വിളിക്കായ്‌ ...കാതോര്‍ത്തു ....

പിന്‍ വിളിക്കായ്‌ ....കാതോര്‍ത്തു ....

പോകുന്നു.............

ഈ അരങ്ങില്‍നിന്നും സഖീ ...

അനിവാര്യമീ പടിയിറക്കം,...

ഇനി നിനക്കുറങ്ങാം

നിന്‍റെ സ്വപ്നങ്ങളില്‍ രക്ത ദാഹിയായ്

അലയുമൊരു

കടവാവ്വലായി ഞാന്‍ വരില്ല

കണ്ണ് നീര്‍ തുള്ളികളില്‍ മഴവില്ലൊരുക്കി

ഇനി നിന്നെ ചിരിപ്പിക്കാന്‍

ഞാനുണ്ടാകില്ല

സന്ധ്യയുടെ ശോണിമ കട്ടെടുത്തു

നിന്‍റെ കവിളിണകള്‍ ചുവപ്പിക്കാന്‍

നിലാവിന്‍റെ വര്‍ണ പുതപ്പിനുള്ളില്‍

നിന്നെ തഴുകി ഉറക്കാന്‍

ഇനി ഞാന്‍ വരില്ല

പോകുന്നു ഞാന്‍ പ്രിയേ വിട ...

യാത്രയിലും ഞാന്‍ കാതോര്‍ക്കുന്നു

പിന്‍ വിളിക്കായ്‌ ...

....................വെറുതെ കൊതിക്കുന്നു ............ ..


അനില്‍ കുരിയാത്തി