
ആരണ്യ ഗര്‍ഭങ്ങള്‍ തേടി.......?
മൃതി കടന്നു വരാത്ത ആരണ്യ ഗര്‍ഭങ്ങള്‍ തേടി
ശൈശവ സ്വപ്‌നങ്ങള്‍ കാണാന്
നാവില്‍ നീ ഉട്ടിയ...ആ .........
പാല്‍മധുരം
മനസ്സില്‍ നീ ചേര്‍ത്തണച്ചുപകര്‍ന്നേകിയ
മാറിന്‍ ചുടില്‍,
അമ്മെ എനിക്ക് നിന്‍ ...ഹൃദയ താളങ്ങളില്‍.....
സ്മൃതികള്‍..ചുരത്തു മീ ...
താരാട്ടിന്‍ ഈണവും
മിഴിക്കോണ്കളില്‍ ഉരുണ്ടു ...
വീര്‍ത്തു ...ഉടഞ്ഞു ......
ഒഴുകി പടര്‍ന്നനീര്‍ പ്രവാഹങ്ങളില്‍
നിന്നുംഞാന്‍ രുചിച്ച ഉപ്പു രസം ....
ഇന്നുമെന്‍..നാവിന്‍റെ രുചി ഭേദങ്ങളില്‍...
ഈ മണ്ണിന്‍റെ...നീരുരവകളില്‍ ....
എന്‍റെ പ്രാണനില്‍ .....
എന്‍റെ പ്രതീക്ഷകളില്‍ ...
ഞാന്‍ കാത്തു സുക്ഷിക്കുന്നു .....!!!
...............................അനില്‍ കുരിയാത്തി ..
No comments:
Post a Comment