Pages

Sunday, February 21, 2010

ഹെല്‍മറ്റ്

ഒരുഗ്ര ശബ്ദ്ദം,,,,
ഒരാള്‍ കൂട്ടം,...

കൂട്ടിയിടിച്ചു
മുഖം വികൃതമായ

വാഹനങ്ങള്‍ക്കുള്ളില്‍

ഞരക്കങ്ങള്‍ മാത്രം


സഹായത്തിനായി
ഉയരുന്ന
കൈകള്‍


തൊട്ടടുത്തു

കാക്കി ധാരികള്‍

കൃത്യ നിര്‍വഹണത്തില്‍


അവര്‍
ഹെല്‍മറ്റില്ലാത്ത

ശിരസ്സുകള്‍
തിരയുകയാണ്


ഏറെ നേരത്തിനു
ശേഷം

ഹെല്‍മറ്റിനുള്ളില്‍

മുഖമൊളുപ്പിച്ചു

മരണം

ആ വാഹനങ്ങള്‍ക്കരുകിലേക്ക് ,..

_____________________
ഒരാരവം ,...
"

"കള്ളന്‍ ...
പിടിക്കൂ അവനെ"


മാല പൊട്ടിച്ചു
ബൈക്കില്‍
ചീറിപ്പായുന്ന
തസ്ക്കരന്‍...!

ആള്‍ കൂട്ടം പുറകെ ഓടുന്നു

വഴി തടയുന്ന
വാഹന പരിശോധകരോട്

ജനം അലറിപ്പറയുന്നു


"തടയൂ ആ വാഹനത്തെ" ...


അവര്‍ പ്രതിവചിച്ചു ,...

"അത് പറ്റില്ല അവന്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട്" ,...
___________________________


ഒരു നിലവിളി ,...


അട്ടഹാസങ്ങള്‍,....


മാംസത്തിലേക്ക്
ആഴ്ന്നിറങ്ങിയ

കത്തിമുനയില്‍
നിന്നും

ചുടു നിണമിറ്റുവീഴുന്നു


ഒരു പ്രാണന്‍ പിടയുന്നു


രക്തദാഹികള്‍

അടുത്ത ഇരയെ തേടി

ഇരുചക്ര
വാഹനത്തില്‍
കുതിക്കുന്നു,.......


"പിടിക്കൂ അവരെ "...

കാഴ്ച്ചക്കാര്‍ ആക്രോശിക്കുന്നു


നിയമ പാലകര്‍
ഉപദേശിക്കുന്നു


"അരുത് : അവര്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട് "

Sunday, February 7, 2010

ശൂന്യതയിലെക്കൊരു വാതില്‍ .....

മൌനം
ശൂന്യതയിലെക്കൊരു
വാതില്‍ തുറക്കുന്നു

നമുക്കിടയില്‍
കവിത ,...
പുതിയൊരു
പൌര്‍ണമിയാകുന്നു

നീ വിട പറഞ്ഞകലുമ്പോഴും
നിന്‍റെ നിശ്വാസം
എനിക്ക് പകര്‍ന്ന
പകല്‍ കിനാവിന്റെ
കാഠിന്യത്തെ
ശപിക്കാതെ
ഞാന്‍
നിന്നിലേക്ക്‌ തന്നെ
എന്റെ ഹൃദയം
ചേര്‍ത്തു വയ്ക്കുന്നു


രക്തം വാര്‍ന്നു നീലിച്ച
ഹൃദയഭിത്തികളില്‍
ഞാന്‍ പതിപ്പിച്ച
നിന്‍റെ ചിത്രം
രൂപ പരിണാമങ്ങളിലൂടെ
വികൃതമായെന്നു
കാലം സമര്‍ഥിച്ചാലും

കണ്ണുകളില്‍
ഞാനൊളിപ്പിച്ച
അടങ്ങാത്ത
പ്രണയ ദാഹം
അലയടങ്ങത്ത കടലായി
ആകാശത്തെ ച്ചുംബിച്ചീ
ഭൂമിയെ ....
വിഴുങ്ങാനണയുമ്പോള്‍



നിന്‍റെ സ്വപ്നങ്ങള്‍
പുനര്‍ ജന്മ സങ്കല്‍പ്പങ്ങളില്‍
നിന്നുയിര്‍ കൊണ്ട
പുതു പുലരിയെ
കിനാവ് കാണുമ്പോള്‍

എനിക്കൊന്നുകൂടി
മരിക്കണം
പുനര്‍ജനിക്കനല്ല
ഞാന്‍ വിതച്ചു ...
കൊഴ്ത് കൂട്ടിയ
മോഹങ്ങളുടെ
പത്തായത്തിനുള്ളില്‍
ഒന്ന് പുതച്ചു മൂടി
ശാന്തമായി
എനിക്കൊന്നുറങ്ങണം