Pages

Friday, October 23, 2009

പിഴച്ചവന്‍.........

നിന്‍റെ ചുണ്ടുകളില്‍ നിന്നും
ചോര്‍ന്നു വീണൊരു ചുംബനം
സ്വന്തമാക്കി
നീല വിഹായസ്സിന്റെ
അനന്തതയില്‍
പറന്നുയര്‍ന്ന
നിശാശലഭമായി എന്‍റെ മനസ്സ്......

ഭ്രാന്തമായ രതിവൈകൃതങ്ങളുടെ
ഉച്ചസ്ഥായിയില്‍
നിന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടു
ഞാന്‍ ശര്‍ദ്ദിച്ച
ദിവ്യ രേതസ്സില്‍ നിന്നും
ഉയിര്‍കൊണ്ടത്
രാത്രിയുടെ
നിശബ്ദ്ദതയെ ഭഞ്ജിച്ച
നിഴലിന്‍റെ നിശ്വാസങ്ങളയിരുന്നില്ല,...

ഭോഗാലാസ്യത്തിന്‍റെ സുഷുപ്തിയില്‍
നീ മയങ്ങുമ്പോള്‍
രാവിന്റെ കരിമ്പടത്തിനുള്ളില്‍
കരുതിവച്ച
നിന്‍റെ സ്വപ്നത്തിന്റെ ചായകൂട്ടുകള്‍
കവര്‍ന്നെടുത്തു
ഇനി ഞാന്‍ പകലിനോട് സന്ധി ചെയ്യും,..

പുലരിതുടുപ്പില്‍...
ഉണ്മെഷത്തിന്റെ
ഊര്‍ജ രേണുക്കള്‍ പകരുന്ന
അനുഭൂതിയുടെ
ലാസ്യ ഭാവങ്ങളിലലിഞ്ഞു
മാദക മോഹങ്ങളുടെ
അടങ്ങാകനലുമായി
അടുത്ത രാത്രി ഞാന്‍ മടങ്ങി വരാം
മറ്റൊരിരയെ കിട്ടിയില്ലെങ്കില്‍ മാത്രം ,...

...........................അനില്‍ കുരിയാത്തി

2 comments:

അനീഷ് ശ്രീകുമാര്‍ said...
This comment has been removed by a blog administrator.
അനീഷ് ശ്രീകുമാര്‍ said...

ആത്മാവിഷ്‌്‌ക്കാരങ്ങള്‍
തന്നെയായത്‌ കൊണ്ടാവാം
വാക്കുകള്‍ അനസ്യൂതമായി കടന്നുവരുന്നത്‌..
മനസ്സിരുത്തി വായിച്ച്‌ ചര്‍ച്ച ചെയ്യുകയാണെങ്കില്‍
അത്‌ കവിയുടെ എഴുത്തിന്‌ ഗുണകരമാവും എന്നു തോന്നുന്നു.
കവിക്ക്‌ ദേഷ്യം പിടിക്കുമോ, വിഷമമാകുമോ
എന്നിങ്ങനെയുള്ള ആശങ്കയാണ്‌ ഒരു പരിധി വരെ
നിരൂപണത്തില്‍ നിന്നും നമ്മെ പിന്‍തിരിപ്പിക്കുന്നത്‌.
എന്നാല്‍ ആരോഗ്യകരമായ സംവാദങ്ങള്‍ എന്നും കവികള്‍ക്ക്
പ്രയോജനകരമാകും എന്ന വസ്തുത വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട്
കവിയ്ക്ക് എല്ലാ ഭാവുകങ്ങളും