
പോകുന്നു.............
ഈ അരങ്ങില്‍നിന്നും സഖീ ...
അനിവാര്യമീ പടിയിറക്കം,...
ഇനി നിനക്കുറങ്ങാം
നിന്റെ സ്വപ്നങ്ങളില്‍ രക്ത ദാഹിയായ്
അലയുമൊരു
കടവാവ്വലായി ഞാന്‍ വരില്ല
കണ്ണ് നീര് തുള്ളികളില്‍ മഴവില്ലൊരുക്കി
ഇനി നിന്നെ ചിരിപ്പിക്കാന്‍
ഞാനുണ്ടാകില്ല
സന്ധ്യയുടെ ശോണിമ കട്ടെടുത്തു
നിന്റെ കവിളിണകള്‍ ചുവപ്പിക്കാന്‍
നിലാവിന്റെ വര്‍ണ പുതപ്പിനുള്ളില്‍
നിന്നെ തഴുകി ഉറക്കാന്‍
ഇനി ഞാന്‍ വരില്ല
പോകുന്നു ഞാന്‍ പ്രിയേ വിട ...
യാത്രയിലും ഞാന്‍ കാതോര്‍ക്കുന്നു
പിന് വിളിക്കായ് ...
....................വെറുതെ കൊതിക്കുന്നു ............ ..
അനില്‍ കുരിയാത്തി
2 comments:
nannayirikkunnu
പിന് വിളിക്കായ് ...
വെറുതെ കൊതിക്കുന്നു ....
തിരിഞ്ഞു നോക്കൂ
Post a Comment