
പ്രിയേ... സഫലമെന്‍ സ്വപ്നം ..!
ഞാന്‍ പണയപ്പെടുത്തിയ വാക്കുകളില്‍
എന്റെ, ....
പൌരുഷം ഉണ്ടായിരുന്നു
ഞാന്‍ ചവച്ചു തുപ്പിയ കൌമാരങ്ങളില്‍
എന്റെ
യൌവനം ഉണ്ടായിരുന്നു
ഞാന്‍ ഉടച്ചെറിഞ്ഞ വിഗ്രഹങ്ങളില്‍
എന്റെ
പ്രതീക്ഷയുണ്ടായിരുന്നു
ഞാന്‍ പ്രണയിച്ച അക്ഷര താളുകളില്‍
എന്റെ
സ്വപ്നങ്ങളുണ്ടായിരുന്നു
ഞാന്‍ കാണുന്ന കിനാക്കളില്‍
എന്റെ
നൊമ്പരങ്ങലുണ്ടായിരുന്നു
എന്നിട്ടും ..............?
ഞാന്‍ മനസ്സില്‍ നിന്നും പടിയിറക്കിയ
എന്റെ
നിശബ്ദ പ്രണയങ്ങളില്‍
ഞാന്‍ ഹൃദയത്തിന് ആഴങ്ങളിലാഴ്ത്തിയ
എന്റെ
സങ്കല്പങ്ങളില്
ഞാന്‍ മറവിയുടെ ഗഹ്വരങ്ങളില്‍ ഒളിപ്പിച്ച
എന്റെ
പ്രേമ സായുജ്യങ്ങളില്‍
നിന്റെ മുഖ കമലം മാത്രം ......
നിന്റെ പാല് പുഞ്ചിരി മാത്രം ....
ഈ കാട്ടു തീയുടെ കാഠിന്യത്തിന്
എന്റെ ഹൃദയത്തിലെ
പ്രണയ പുഷ്പങ്ങള്‍ക്ക്
ചരമ കോളം രചിക്കാനയാല്‍
പ്രിയേ സഫലമെന്‍ സ്വപ്നം .......
അനില്‍ കുരിയാത്തി
3 comments:
Athuvendayirunnu Anil... Manoharam, Ashamsakal...!!!
പ്രേമ സായുജ്യങ്ങളില്‍
നിന്റെ മുഖ കമലം മാത്രം ......
നിന്റെ പാല് പുഞ്ചിരി മാത്രം ....
മനോഹരമായ ഒരു കവിത ..
നന്നായിരിക്കുന്നു
മനോഹരമായ ഒരു കവിത ...
Post a Comment